ചില തുരുത്തുകളിൽ ഒരു ശൂന്യത യുണ്ട്. കൂടെയുള്ളവരെല്ലാം കൂടെയുണ്ടെങ്കിലും ആരുമില്ലെന്നൊരു ശൂന്യത. വേദനയുടെ ചുഴികൾ മാടി വിളിക്കുന്ന പോലെ. പാടിക്കൊണ്ടിരുന്ന പാട്ടിലെ നിശബ്ദത വളർന്ന് വളർന്ന് പാട്ടിനെ മായ്ക്കും പോലെ. നക്ഷത്രങ്ങളേ തെളിയാത്ത, നരച്ച വെളിച്ചത്തിൽ വിങ്ങുന്ന നഗരത്തിന്റെ രാത്രിയാകാശം പോലെ.
കെട്ടിയിട്ട ചങ്ങാടത്തിന്റെ മുളങ്കുറ്റികളിൽ നദിയുടെയുടെ ഓളങ്ങൾ മത്സരിക്കുന്നതിന്റെ ചിലമ്പലിൽ,
അകലെ വൃക്ഷത്തലപ്പുകളിൽ നിന്ന് പറന്നുയർന്ന ഒരു പക്ഷിയുടെ കൂവലിൽ ഈ നിശബ്ദതയുടെ കനത്ത അടിയൊഴുക്കുകൾ തെളിയുന്നു.
ശൂന്യതയുടെ ആഴം വായ് മൂടിയ വലിയ ഭണ്ഡാരച്ചെമ്പിൽ വീഴുന്ന ആദ്യ നാണയം പോലെ മുഴങ്ങി കരയിക്കുന്നു.
2018 മേയ് 31, വ്യാഴാഴ്‌ച
ശൂന്യത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ