രണ്ടു പെണ്ണുങ്ങൾക്കരികിൽ അവരെ അലോസരപ്പെടുത്തുംവിധമാണ് ഞാനിരിയ്ക്കുന്നത്. അവരാണെങ്കിൽ വളർച്ചമുറ്റിയ സ്ത്രീകളെ അനുകരിച്ച് ജീവിതത്തിലെ ചെറിയ ചെറിയ പകർപ്പുകൾ ആടിത്തീർക്കുന്നു. ആ കാല്പനിക കൂടാരത്തിനകത്ത് സമയവും സന്ദർഭങ്ങളും അവരുടെ താളത്തിന് തുള്ളുന്നു. അടക്കിപ്പിടിച്ച വർത്താനങ്ങൾ, പരിഭവങ്ങൾ, നീക്കുപോക്കുകൾ, വാശികൾ.. ഇടയ്ക്ക് ഇടംകണ്ണിട്ട് ഓരോ ഒളിഞ്ഞു നോട്ടങ്ങളും. അവരുടെ സ്വപ്നസ്ഥലിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് മയങ്ങിക്കിടക്കുന്ന ഒരു മൈൻ പോലെ അടങ്ങിയിരിക്കുന്ന; ഒന്നും ശ്രദ്ധിക്കാത്തവിധം ഒതുങ്ങിയിരിക്കുന്ന ഞാൻ. തുറക്കാൻ പോകുന്ന സ്കൂളിന്റെയോ പൊതിയാപ്പുസ്തകങ്ങളുടെയോ അലങ്കോലപ്പെട്ട മുടിയുടെയോ കോസടിക്കു മുകളിൽ അലക്ഷ്യമായിട്ട നനഞ്ഞ തോർത്തുമുണ്ടിന്റെയോ വിഷമിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് അവരെ ഉണർത്താവുന്ന മുതിർന്ന ശബ്ദം വലിച്ചെറിഞ്ഞ് ഈ കൂടാരക്കുളിർ നുകരാൻ കള്ളക്കണ്ണടച്ചിരിയ്ക്കുന്ന ഒരു പൂച്ചസ്സന്യാസിയാണ് ഞാൻ.
2020 ജൂൺ 21, ഞായറാഴ്‌ച
2020 മേയ് 22, വെള്ളിയാഴ്‌ച
ഇന്ദു മേനോൻ -2
വാക്കല്ലേ മാറ്റാൻ പറ്റൂ? മേൻനെ മുഴോനെ വായിച്ചപ്പോൾ അഭിപ്രായം കൊറച്ച് മാറീ ട്ടോ.
ധൈര്യത്തിന്റെ കാര്യത്തിൽ ഇന്ദുമേനോൻ ആള് ഡ്രാക്കുളയാണ്. പക്ഷേങ്കില്... എല്ലാ കഥകളിലും ഒരേ ശരീരഭാഗം സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞപ്പോൾ ഒരു സംശയം- ഇതൊരു കച്ചവട തന്ത്രമല്ലേ ന്ന്. ആവർത്തനം ധൈര്യത്തെ
പൈങ്കിളിയാക്കി. ഉപദേശി കൃഷ്ണന്റെയോ കൂട്ടാരൻ അർജുനന്റെയോ മുലഞെട്ടിനെപ്പറ്റി പറയാത്തതു കൊണ്ടല്ലല്ലോ ഭഗവത് ഗീത ബോറടിക്കുന്നത്? (ഹൊ! എന്റെ ധൈര്യംസമ്മതിക്കണം. ആദ്യായീട്ടാണെയ്..)
ഇന്ദു മേനോന്റെ 'ചുംബനശബ്ദതാരാവലി' എന്ന ഒറ്റ പുസ്തകമേ വായിച്ചിട്ടുള്ളൂ. എട്ടു ചെറുകഥകളിൽ എല്ലാത്തിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ കാട്ടിയിരിക്കുന്നു. 'രക്തകാളീ രക്തകാളീ' എന്ന കഥ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ആഖ്യാനം, ഘടന, വിവരണം എല്ലാത്തിലും എടുത്തുപറയാവുന്ന കഴിവുണ്ട്. കഥാവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്.
പക്ഷേ അടിമത്തം പേറുന്ന, വഞ്ചന പറ്റുന്ന, അവഗണനയനുഭവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ മിക്കതും പെൺകഥകളല്ല. നമ്മളാ കഥയനുഭവിക്കാൻ പോകുന്നത് അവളെ അടിമയാക്കിയ- വഞ്ചിച്ച- അവഗണിച്ചവനിലൂടെയാണ്. അവന്റെ പക്ഷത്തുനിന്നുള്ള വർണ്ണന. വേട്ടയാടപ്പെടുന്നവളുടെ ശരീരത്തിൽ (ശരീരത്തിൽ തന്നെ. ശരീരത്തിൽ മാത്രം) വേട്ടയാടുന്നവനെ രസിപ്പിക്കുന്നതെന്താണെന്ന്. ചില സിനിമകളിലും ഇങ്ങനെ കണ്ടിട്ടുണ്ട്. ബലാത്സംഗത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന നിയമജ്ഞനോ പോലീസോ കോപ്പിലെ ഹീറോയോ ആകും കഥാതന്തു. പ്രേക്ഷകന്റെ സാമൂഹ്യബോധം, നീതിബോധം, സദാചാരബോധം എന്നിവയെയൊക്കെ ലാളിച്ചു സാന്ത്വനിപ്പിക്കുന്ന ധർമ്മ വിജയത്തിന്റെ തട്ടു താഴ്ന്നിരിക്കും. പക്ഷെ ഇരയെ കാണുക അവളുടെ ശരീരത്തിന്റെ അനുപാതങ്ങളിലും അതിന്റെ കച്ചവട സാദ്ധ്യതകളിലുമായിരിക്കും. കുറ്റവാളിയുടെ ഇന്ദ്രിയബോധത്തിനുള്ളിലാകും കാഴ്ചക്കാരൻ. സിനിമയോടുന്നിടത്തോളം കാലം അവൾ- സ്ത്രീ- വീണ്ടും വീണ്ടും കച്ചവടം ചെയ്യപ്പെടുന്നു. സ്വാഭാവിക സംഭവമെന്ന പോലെ തെറ്റ് സമൂഹമനസ്സിൽ പതിയുന്നു. അതുപോലൊരു സമീപനം ഈ എഴുത്തിലും ഉണ്ട്. അതു രസിക്കുന്നവർ അവരെ തേടിപ്പിടിച്ചു വായിക്കട്ടെ.
എന്നാൽ, ഓരോ കഥയിലും അവർ വ്യക്തമാക്കിയിരുന്നുവെങ്കിൽ എന്നു ഞാനാഗ്രഹിച്ച ചിലവയുണ്ട്. അതിലൊന്നു പറയാം.
ജന്തു എന്ന കഥ നന്നായിരിക്കുന്നു. ശത്പുര പർവ്വത മേഖലയിലുള്ള ബസ്തറിലെ വനപ്രദേശത്തെ ഇന്ദർ വേലി മണ്ഡലിലെ ഗോണ്ഡുകൾ മുറിയകൾ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത ഇരുമ്പു ഖനി മാഫിയയിലെ ഗുണ്ടകളെ എതിരിടുന്ന ബസുന്ധരയുടെ കഥയാണത്. ഇരുമ്പ് ഖനി ഒരു കാടോ കൃഷി സ്ഥലമോ ആയിരുന്നെന്നും മനുഷ്യനടക്കം അവിടെയുള്ള എല്ലാ കാട്ടു ജന്തുക്കളുടെയും സസ്യങ്ങളുടെയും വാസസ്ഥാനം അപഹരിക്കപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വേദനിപ്പിക്കുന്ന സത്യങ്ങളുണ്ട്- കഥക്കു പുറത്തും. അതൊന്നു കൂടി ഊന്നിപ്പറയാമായിരുന്നു രത്തന്റെ സ്വവർഗ്ഗരതിക്കു പകരം.
കണ്ട സണ്ടൂരിലെ ഖനിയെക്കുറിച്ച് എഴുതിയതോർമ്മ വന്നു- ചുകചുകന്ന മണ്ണു കലങ്ങിയ വെള്ളത്തെക്കുറിച്ചു വായിച്ചപ്പോൾ. കാടെന്ന തുണിയുരിഞ്ഞ്, മജ്ജയും മാംസവും കൊള്ളയടിക്കപ്പെട്ട, ഉറവകൾ വറ്റിയ മലകൾ.. സമതലങ്ങളാക്കപ്പെട്ട, മരുഭൂമികളാക്കപ്പെട്ട പഴയ മലകൾ.. അവിടെ ജീവിച്ചിരുന്ന സസ്യജന്തുജാലങ്ങൾ, ഗോത്രവർഗങ്ങൾ..
ആര്യാധിനിവേശകാലം മുതൽ മുതൽ വനാന്തരങ്ങളിലേക്ക് ഉൾവലിയുന്ന ദ്രാവിഡ ഗോത്ര വർഗ്ഗങ്ങളാണവർ. ആയിരക്കണക്കിനു വർഷങ്ങൾ പ്രകൃതിക്കും മനുഷ്യനും മുന്നിൽ പിടിച്ചു നിന്നവരെയാണ് നാം ഇക്കഴിഞ്ഞ പത്തെഴുപതു വർഷങ്ങളിൽ ജെസിബി കൊണ്ടു മാന്തിയെറിഞ്ഞു കളഞ്ഞത്. നമ്മളെന്നാൽ സ്വതന്ത്രഭാരതത്തിലെ ദേശസ്നേഹികളായ, മനുഷ്യസ്നേഹികളായ പൗരന്മാർ. ഇതൊരു ആഗോള പ്രശ്നമാണ് എന്നറിഞ്ഞിട്ടും ദേശവത്കരിച്ചത് എന്തിനെന്നോ? നാം വോട്ടു ചെയ്തു വളർത്തിയവരും നമ്മുടെ നികുതിപ്പണം സർക്കാർ ശമ്പളമായി വാങ്ങുന്നവരുമാണ് ഈ ഹിംസക്കു പിന്നിലെന്നതിനാൽ. പരിസ്ഥിതി ആഘാത പഠനവും വനവൽക്കരണവും ഏട്ടിലെ പശു. അതിലോല പരിസ്ഥിതി മേഖലകളും ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുമടക്കം മണിക്കൂറിനകം ലോറിക്കു പിന്നിലെ ലോഡാക്കി മാറ്റുന്നവർ. ദിവസം 200 ഘന അടി ഖനനം ചെയ്യാനുള്ള ലൈസൻസ് വെച്ച് രണ്ടായിരമോ ഇരുപതിനായിരമോ ഘന അടി ഖനനം ചെയ്യുന്നവർ... സണ്ടൂരിലെപ്പോലെ.
******** ******* ********
ആദ്യത്തെ ഒന്നര മാസം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു വീടിൻറെ ഗേറ്റ്. ഇക്കഴിഞ്ഞ ദിവസം അയലത്തൊരു കള്ളൻ മതിൽ ചാടി അകത്തു കടന്ന പശ്ചാത്തലത്തിലാകണം മകൾ ആ ചോദ്യം ചോദിച്ചത്.
"നമുക്കീ ഗേറ്റും മതിലും എന്തിനാണമ്മാ?"
"നമ്മുടെ സുരക്ഷിതത്വത്തിന്. കള്ളൻ കയറാതിരിക്കാൻ."
"എനിക്കു പോലും ചാടിക്കടക്കാവുന്ന ഈ ഗേറ്റോ?"
ശരിയാണ്. കോണകം പോലുള്ള മുറ്റത്ത് ഷട്ടിലുകളിക്കുമ്പോൾ റോട്ടിൽ നിന്ന് കോക്ക് പെറുക്കിക്കൊണ്ടുവരാൻ ദിവസം അമ്പതുവട്ടം പൂട്ടിയിട്ട ഗേറ്റു ചാടും. അതു തന്നെ ഒരു കളിയാണ്. അവളുടെ ചോദ്യം എന്നെ ബുദ്ധിമുട്ടിലാക്കി. കള്ളന് കയറാൻ ബുദ്ധിമുട്ടില്ല. അതുമല്ല; ഓരോ വീടിനും മതിലും ഗേറ്റും എന്തിനാണെന്ന് അവൾ ചോദ്യത്തിന് കൃത്യത വരുത്തുകയും ചെയ്തു.
എന്തെല്ലാമാണ് ഉത്തരങ്ങൾ?
മനുഷ്യർ കള്ളൻമാരാണ്?
മനുഷ്യർക്കു പരസ്പരം വിശ്വാസമില്ല?
തനിക്കു തിന്നാനാവുന്നതിൽ കൂടുതൽ സമ്പാദിച്ചു കൂട്ടി വയ്ക്കുന്നതാണ് ജീവിത ധർമ്മം എന്ന നമ്മുടെ വിശ്വാസം?
ആഡംബരങ്ങളും അത്യാഗ്രഹങ്ങളും അത്യാവശ്യങ്ങളാണ്?
ആ മല പൊട്ടിച്ച് കല്ലും മണലും സിമൻറുമുണ്ടാക്കി മതിലു പണിയും.
ഈ മല വെട്ടിക്കീറി ലോഹ അയിരുകൾ എടുത്ത് ഗേറ്റും കുറ്റിയും കൊളുത്തും പണിയും.
കുന്നുകൂടിയ സമ്പാദ്യങ്ങളും തുണികളും വെക്കാൻ ലോഹ അലമാരകളുണ്ടാക്കും.
ജീവിതം ഒന്നേയുള്ളൂ.
അത്യാവശ്യമാകാം.
ആവശ്യവുമാകാം.
അനാവശ്യം എത്രത്തോളമാകാമെന്നത് മാനാഭിമാനത്തിന്റെ പ്രശ്നമാണ്.
ലോഹമാകട്ടെ, പ്ലാസ്റ്റിക്കാകട്ടെ- നമ്മളാണു യഥാർത്ഥ ഡിമാന്റ് മേക്കേഴ്സ്.
ജീവിതം ഒന്നേയുള്ളൂ- അവർക്കും.
2020 മേയ് 19, ചൊവ്വാഴ്ച
മെമ്മെ
2020 മേയ് 15, വെള്ളിയാഴ്‌ച
സിംഹം
2020 മേയ് 8, വെള്ളിയാഴ്‌ച
വാഴപ്പൂ
2020 ഏപ്രിൽ 26, ഞായറാഴ്‌ച
വേനൽ മഴ
2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച
ഓല
2020 ഏപ്രിൽ 4, ശനിയാഴ്‌ച
Springs lock down
2020 ഏപ്രിൽ 3, വെള്ളിയാഴ്‌ച
കായത്തോട് ഇഡ്ഡലി
2020 ഏപ്രിൽ 2, വ്യാഴാഴ്‌ച
എട്ടുകാലി
2020 മാർച്ച് 31, ചൊവ്വാഴ്ച
കാ യ ദോ ശ
2020 മാർച്ച് 27, വെള്ളിയാഴ്‌ച
ലോക് ഡൗൺ - ആണും പെണ്ണും
2020 മാർച്ച് 24, ചൊവ്വാഴ്ച
social services at the time of covid19
2020 മാർച്ച് 22, ഞായറാഴ്‌ച
not to be panic
2020 മാർച്ച് 20, വെള്ളിയാഴ്‌ച
പ്ലേഗ്
കൊതു
2020 മാർച്ച് 8, ഞായറാഴ്‌ച
ടി ഷർട്ട്
2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച
Inclusive education
2020 ഫെബ്രുവരി 10, തിങ്കളാഴ്ച
Soil lesson
2020 ഫെബ്രുവരി 1, ശനിയാഴ്‌ച
ചെട്ടിനാട് 2
നിയ ഫാത്തിമ ഭാവം മാറി പെട്ടെന്ന് പളളീലച്ചനായി. ജെഫിയും കാമുകനായ കുരു എന്ന കുര്യാക്കോസിലേക്ക് ഭാവപ്പകര്‍ച്ച നടത്തി പള്ളിയിലെ അഭിനവ മണവാളനായി മാറി. എ ഡീസന്റ് ഗൈ. മണവാട്ടിയുടെ റോളിലുള്ള സായ വീണ്ടും അഭിനയിച്ചു തകര്‍ത്തു.
നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ പെണ്‍കുട്ടികളും ഞാനും ഇവരുടെ ചാതുര്യം കണ്ട് അന്തംവിട്ട് കോരിത്തരിച്ചിരിയ്ക്കുകയായിരുന്നു എന്നതാണ് സത്യം.
പെട്ടെന്നുതന്നെ കിടന്നുറങ്ങണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ശരീരത്തിനാവശ്യമായ വിശ്രമം നല്‍കണമെന്നും ദൂജാ സര്‍ കുട്ടികളോടും എന്നോടും നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും ഞങ്ങള്‍ക്കാര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇതുകഴിഞ്ഞ് ഇനിയൊരു നാടകം കൂടിയുണ്ട്. ബിഷാരയും ഇഷാ ഫാത്തിമയും തെന്‍ഹയും അതിന്റെ ക്ലൈമാക്‌സ് ഇനിയും തീരുമാനിച്ചിട്ടുകൂടിയില്ല. അതും ഞങ്ങള്‍ക്കു കാണണം. ചെട്ടിനാടില്‍ ഇനി രണ്ടുനാള്‍കൂടി. കിടന്നുറങ്ങി രാത്രി വെളുത്താല്‍ പിന്നെയും ഞങ്ങളൊക്കെ തിരക്കിലല്ലേ.. പിന്നെ നാടകം കാണാന്‍ പറ്റില്ലല്ലോ.
ഒമ്പതിനും പന്ത്രണ്ടിനുമിടയ്ക്കു പ്രായമുള്ള പതിമൂന്നു പേര്‍ക്കൊപ്പമാണ് ഞാനാ ഡോര്‍മെട്രിയില്‍. പ്രണയരംഗമോ പപ്പയെ കബളിപ്പിക്കുന്ന രംഗമോ അഭിനയിക്കുമ്പോഴും എന്റെ സാന്നിദ്ധ്യം അവരെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നത് ഞാന്‍ ആനന്ദത്തോടെ അറിഞ്ഞു. ചില ഡയലോഗുകള്‍ കേട്ട് ഊറിച്ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും കയ്യടിയ്ക്കുമ്പോഴുമെല്ലാം അഭിനേതാക്കളോ കാണികളോ ഒരു ഒളിനോട്ടം കൊണ്ടു പോലും എന്നെ ശ്രദ്ധിച്ചില്ലെന്നത് അവരിലേയ്ക്കെന്നെ കൂടുതല്‍ ചേര്‍ത്തു വെച്ചു.
ഞാനാണെിലോ, കുട്ടികളുടെ കഴിവുകണ്ട് അമ്പരക്കുമ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സിലേക്കും അവരോടൊപ്പം നാടകമാസ്വദിക്കുമ്പോള്‍ പത്തുപന്ത്രണ്ടു വയസ്സിലേക്കും ഇടയ്ക്കിടെ കൂടുമാറി.
കയ്യടിച്ചു ചിരിയ്ക്കുന്ന നാലാം ക്ലാസുകാരി ബയ്ഹയെ മാത്രം കണക്കിലെടുത്താലും സ്‌കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം വമ്പിച്ച വിജയമാണെന്നു പറയാന്‍ കഴിയും. എന്തൊരു മാറ്റമാണ്! കൊച്ചുകുഞ്ഞുങ്ങളോട് ഇടപഴകാന്‍ ഞാന്‍ പോരെന്ന എന്റെ വിശ്വാസം തെറ്റാണെന്ന് അവള്‍ തെളിയിച്ചു. അവള്‍ പൊട്ടിച്ചിരിക്കുമ്പോഴും ഓടി നടന്ന് മറ്റുള്ളവരോടിടപഴകുമ്പോഴും എന്റെ സന്തോഷം എത്രയാണെന്നോ! ആദ്യ ദിവസത്തെ മഞ്ചേരി- ചെട്ടിനാട് യാത്രയില്‍ ഒരു സീറ്റില്‍ ഒറ്റപ്പെട്ടിരുന്നവളാണ്. അന്നത്തെ വിരളമായ വര്‍ത്തമാനങ്ങള്‍ പോലും പിന്നത്തെ രണ്ടു നാള്‍കൊണ്ടു നിലച്ചു. എന്നെ സാന്ത്വനിപ്പിക്കാന്‍ വരേണ്ടയെന്ന തിരസ്‌കാര മനോഭാവത്തില്‍ ഇറുക്കിയ നോട്ടങ്ങള്‍..അടുക്കാന്‍ ചെന്നാല്‍ ഓടിയകലുന്നു.
നിസ്സഹായത കാരണം ശരിയ്ക്കും എനിയ്ക്ക് ദേഷ്യം വന്നത് അവള്‍ ക്ലാസ്സിലിരിക്കാന്‍ ഒട്ടും തയാറാകാഞ്ഞപ്പോഴാണ്. ലൈബ്രറിയില്‍ കൂനിയിരിക്കാനാണെങ്കില്‍, ആരോടും മിണ്ടാതെ നടക്കാനാണെങ്കില്‍ പ്രോഗ്രാമിനു വന്നതെന്തിനണാവോ എന്നു തോന്നി. തിങ്കളാഴ്ച കരഞ്ഞ്, ക്ലാസ്സില്‍ നിന്നിറങ്ങി വന്ന കുട്ടി ചൊവ്വാഴ്ച ലൈബ്രറിയിലിരുന്നു. ഒട്ടും നിര്‍ബന്ധിയ്ക്കരുതെന്നും മക്കള്‍ അവരുടെ ഇഷ്ടപ്രകാരം നടക്കട്ടെയെന്നുമുള്ള ദൂജാസാറിന്റെ നയം ഉള്‍ക്കൊള്ളാന്‍ എനിയ്ക്കു നല്ല പരിശ്രമം വേണ്ടിയിരുന്നു. ഞാന്‍ പഠിച്ചതും ഞാന്‍ കണ്ടതുമൊന്നും ഇങ്ങനെയല്ല. ഞാന്‍ പെരുമാറിയിട്ടുള്ളതും ഇങ്ങനെയല്ല. പക്ഷെ, സ്പ്രിങ്സ് ഇങ്ങനെയാണ്. ഇതു വലിയ ബുദ്ധിമുട്ടാണല്ലോ. പ്രത്യേകിച്ചും ടീച്ചര്‍മാര്‍ക്ക്.
സയ്യിദ് ബദറുള്‍ ദൂജയെന്ന അസാധാരണ മനുഷ്യന്‍ വിഭാവനം ചെയ്ത വിദ്യാലയമാണ് സ്പ്രിംഗ്‌സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ധാരണകളും പ്രാവര്‍ത്തികമാക്കാനുള്ള അദ്ധ്യാപകരെ കൂട്ടുകിട്ടാന്‍ വലിയ പരിമിതികളുള്ള നാടാണ്.. അതില്‍ വിശ്വസിക്കാന്‍ ധൈര്യം കാണിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ ഭാഗ്യശാലികളാണ്. വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി ഒരു കൂട്ടം മനുഷ്യര്‍.. ഞാനാ നയം ഉള്‍ക്കൊണ്ടു. അഭിപ്രായവ്യത്യാസവും അന്തഃസംഘര്‍ഷവും മറച്ചുകൊണ്ട് ഞാന്‍ ബയ്ഹയുടെ നിലപാടിനെ സ്വീകരിച്ചു. അവളെത്ര പുറം തിരിഞ്ഞിരിക്കുമ്പോഴും സ്‌നേഹത്തോടെ ഇടപഴകി. ബുധനാഴ്ച രാവിലെ ഒന്നാമത്തെ പീരീഡ് മുഖം വീര്‍പ്പിച്ചു കോറിഡോറില്‍ നിന്നവളെ പാര്‍ക്കിലെ ആടുംകുതിരകളിലും സ്പ്രിംഗ് താറാവുകളിലും സ്ലൈഡിലും കളിക്കാന്‍ ക്ഷണിച്ചു. രണ്ടാമത്തെ പീരീഡ് ലൈബ്രറിയില്‍ കുറ്റബോധം കൊണ്ട് മുഖംതാഴ്ത്തിയിരുന്നവളോട് നിന്റെ സന്തോഷമാണ് എന്റെയും സന്തോഷമെന്നും വീട്ടില്‍ നിന്നും മുന്നൂറു കിലോമീറ്ററകലെ അവള്‍ കരയാതിരിക്കുന്നതു തന്നെ അഭിമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞതാണ് അവള്‍ക്കുവേണ്ടി ചെയ്ത അവസാന കാര്യം. അമ്പരപ്പിക്കുന്ന വേഗത്തില്‍ അവള്‍ പഴയ ബയ്ഹയായി. പഴയതിലും മികച്ച ഒരാള്‍. കൂട്ടുകാരുമായി സമ്പര്‍ക്കം, ചങ്ങാത്തം, കളിചിരികള്‍.. പിന്നീടുള്ള ഓരോ നിമിഷവും ഞങ്ങളിരുവരും പഴയതിലും തീവ്രമായി സ്‌ക്കൂള്‍ എക്‌സേഞ്ചു പ്രോഗ്രാം ആസ്വദിച്ചു.
എന്റെ കാഴ്ചപ്പാടും മാറി. ഒരാഴ്ചകൊണ്ട് ഞാനൊരുപാടു പുതിയ പാഠങ്ങള്‍ അറിഞ്ഞു. സൈക്കോളജി പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയിച്ച പരിഗണനയുടെ പാഠങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞു പഠിച്ചു.
ആലിയ, ആയിഷ, ഹഫ്‌സ, നിയോ എന്നിവരുടെ ഭക്ഷണക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദോശ, ഇഡ്ഡലി, ചപ്പാത്തി, ചോറ്, മറ്റു തമിഴ് പലഹാരങ്ങള്‍, രാവിലെയും രാത്രിയും കിട്ടുന്ന പഴവര്‍ഗ്ഗങ്ങള്‍, പാല്, ഹോര്‍ലിക്‌സ്, കാപ്പി... എല്ലാറ്റിനോടും മുഖം തിരിഞ്ഞു നില്‍പ്പാണ്. എന്നാലും ഒരു പക്ഷെ വീട്ടില്‍ കഴിക്കുന്നതിലും മെച്ചമായി കുട്ടികള്‍ ഇവിടെ കഴിക്കുന്നുണ്ടാകും എന്നു തോന്നി. ചെട്ടിനാട് പബ്ലിക് സ്‌കൂളിലെ ചെയര്‍മാനും പ്രിന്‍സിപ്പലും വിളമ്പുകാരും അദ്ധ്യാപകരുമെല്ലാം ഞങ്ങളോടൊപ്പം കുട്ടികളുടെ പ്ലേറ്റുകളും മുഖങ്ങളും ശ്രദ്ധിക്കാനുണ്ടായിരുന്നു.
യാത്രാ ക്ഷീണത്തിന്റെ ആദ്യദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ മിക്കവരും തമിഴിന്റെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായി. വിസ്തൃതമായ ഗ്രൗണ്ടിലെ പലതരം കളികള്‍ക്കിടയില്‍ ഓടിവന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ ചിലര്‍ പരിഭവങ്ങളും പരാതിപ്പെട്ടികളും തുറക്കും. മാറിയ ഭക്ഷണവും ഭാഷയും അവരുടെ ഭാവിയിലെ യാത്രകള്‍ക്കും പര്യവേഷണങ്ങള്‍ക്കുമുളള മുതല്‍ക്കൂട്ടാണെന്ന് ചിലര്‍ക്ക് അറിയില്ലെങ്കിലും എല്ലാവരുമങ്ങനെയായിരുന്നില്ല. സന്‍ഹയും ലിമിയയുമെല്ലാം പുത്തന്‍ ഭക്ഷണാനുഭവങ്ങളെപ്പറ്റി ഉമ്മമാരോടു വിവരിക്കുന്നത് കേട്ടപ്പോള്‍ സന്തോമായി. മുപ്പത്തൊമ്പതു കുട്ടികളിലും ഞങ്ങള്‍ ടീച്ചര്‍മാരിലും ചെറുതോ വലുതോ ആയ മാറ്റങ്ങള്‍ ഈ യാത്ര കൊണ്ടുവന്നിട്ടുണ്ട്.
ചെട്ടിനാട്ടിലെ താമസത്തിനിടയ്ക്ക് ഞാനേറെ ആസ്വദിച്ചതെന്താന്നറിയ്യോ? അതു രാവിലെ മക്കളെയുണര്‍ത്തലാണ്. കുളിച്ചു വന്ന് തണുത്ത വിരലുകളാല്‍ കാല്‍പ്പാദങ്ങളിലും ചെവിയ്ക്കുമീതെ കിടക്കുന്ന മുടിയിഴകള്‍ വകഞ്ഞ് കഴുത്തിലും കിക്കിളിയാക്കി മെല്ലെമെല്ലെ വിളിച്ച് ഗുഡ്‌മോണിംഗ് പറയും. 'രാത്രി കളിച്ചിരിയ്ക്കും. ഉറക്കം പോര.' ഏഴുമണിയ്ക്കു ശേഷം മാത്രം വിളിയ്ക്കണമെന്ന് ദൂജാ മാം പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. എല്ലാവരും ഉറക്കം പിടിച്ചാലൊന്ന് ചുറ്റി നടന്ന് പതിമൂന്നെന്ന് ഉറപ്പു വരുത്തും. പുലര്‍ച്ചെ രണ്ടിനോ മൂന്നിനോ ഒന്നുണരുന്നത് എന്റെ നിവൃത്തിയില്ലാത്തൊരു ശീലമായിപ്പോയി. അപ്പോഴുമൊന്ന് എണ്ണി നോക്കും. ചുരുണ്ടു കിടക്കുന്ന പുതപ്പ് വലിച്ചെടുത്ത് പുതപ്പിക്കും. ബെഡ്ഡില്‍ നിന്നിറങ്ങി മഞ്ചേരി തിരഞ്ഞ് പോയവരെ പൊക്കിയെണീപ്പിച്ച് ബെഡ്ഡില്‍ തിരിച്ചെത്തിച്ച് തണുത്ത മെയ് മൂടിക്കൊടുക്കും. എന്തൊരു സംതൃപ്തിയാണെന്നറിയുമോ! കവിളു നനച്ച് ബോധം കൊട്ടുറങ്ങുന്ന ബാല്യങ്ങളെ ലാളനകൊണ്ടുണര്‍ത്തി ചെവിയില്‍ ഗുഡ്‌ബോണിംഗ് പറയുമ്പോള്‍ അബോധത്തില്‍ നിന്ന് ബോധത്തിലേയ്ക്കു വന്ന് ഗുഡ്‌മോണിംഗ് മാം എന്നു പറയുന്നതുവരെയുള്ള നിഷ്‌കളങ്കമായ സമയം- അതിനു സാക്ഷിയാവുന്നതായിരുന്നു നിര്‍വൃതി.
ഏഴു പകലും ആറു രാത്രികളും ആറു പുലര്‍കാലങ്ങളും ഒരു സ്വപ്‌നം പോലെ കടന്നു പോയി..