മൈസൂർ ബസ് സ്റ്റാൻഡിലെ പേ ആൻഡ് യൂസ് ടോയ്‌ലറ്റ്. തോളത്തെ ബേഗ് അഴിച്ചു വെക്കാൻ പറ്റിയ ഒരു സ്ഥലം കാണാതെ 'ഇതെവിടെ വയ്ക്കണ'മെന്ന് അവൾ അവിടെയുണ്ടായിരുന്ന സ്ത്രീയോട് ചോദിച്ചു. മേശപ്പുറത്തെ ചില്ലറ അട്ടിയിൽ നിന്നും കണ്ണെടുക്കാതെ അവർ അലസമായി പറഞ്ഞു. 'അതെന്താ ഇത്ര ചോദിക്കാൻ? അവിടെയെവിടെയെങ്കിലും വെക്കണം.
' ഇവിടെയൊക്കെ വൃത്തികേടാണ്. അതാ.'
മടി കൂടാതെ അവൾ പറഞ്ഞു. ഒട്ടൊരു ദേഷ്യത്തോടെ തലയുയർത്തി നോക്കി ആ സ്ത്രീ അമർഷം പൂണ്ട് ഒച്ചയിട്ടു. വൃത്തിയുണ്ടാവാൻ ഇതു നിങ്ങളുടെ വീടല്ലല്ലോ. ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയല്ലേ? മനസ്സുണ്ടെങ്കിൽ വച്ചിട്ട് പോണം.
ഒരു ചെറു പുഞ്ചിരിയോടെ അവൾ ശാന്തയായി ചോദിച്ചു 'ആൻറി, ഇതെന്താണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്? ഇന്നു രാവിലെ പലഹാരമൊന്നും കഴിച്ചില്ലേ? വിശക്കുന്നോ? ഞാനൊരു ചായ വാങ്ങിത്തരട്ടേ?' സ്നേഹത്തോടെയുള്ള ആ അന്വേഷണം കേട്ട് ഞെട്ടി ജാള്യതയോടെ അവർ മൊഴിഞ്ഞു.
' അതൊന്നും വേണ്ട മോളേ. ബാഗ് ഇവിടെത്താ. എന്റെ മേശപ്പുറത്ത് വെക്കാം. മോൾ പോയിവരൂ. ഞാൻ ചീത്തയൊന്നും പറഞ്ഞതല്ല.' ബേഗ് വെച്ചുകൊണ്ട് അവൾ പറഞ്ഞു.
'നോക്കൂ ആൻറി, നിങ്ങൾ ചിരിച്ചു കൊണ്ട് സംസാരിക്കുമ്പോൾ എന്തൊരു ഭംഗിയാണ്. എപ്പോഴുമിങ്ങനെ സന്തോഷത്തോടിരുന്നാൽ നല്ലതല്ലേ?'
ഒരു പൂത്തിരി യിൽ നിന്ന് മറ്റൊരു പൂത്തിരി കത്തിക്കാൻ എന്തെളുപ്പമാണല്ലേ!
നമ്മുടെ പൂത്തിരി എന്നും കെടാതെ നമ്മൾ കൊണ്ടുനടന്നാൽ എല്ലാം എളുപ്പമാകും.
2018 മേയ് 26, ശനിയാഴ്‌ച
പൂത്തിരി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ