Hey black/brown faces,
When your presence in a family occasion album shows your grim, non luminant, less reflective images as a ghost's Shadow in an out of focus area of a few of the photographs you should not scream to the world that you hate all the fair skinned counterparts of the species because it is unfair to do that. Inorder to overcome the tension, you can think 'outside beauty and fairness' not really matters. What is of real worth is ones intellect, empathy and ofcourse optimism that the world will realise it on one fine day in the near future... just like me.
Like me.
2018 നവംബർ 29, വ്യാഴാഴ്‌ച
30.11.2016fairskin
2018 നവംബർ 27, ചൊവ്വാഴ്ച
ചിലങ്ക മണി
ചിലങ്കമണിയുടെ ഉള്ളിൽ ഉലയുന്ന കുന്നിക്കുരുവാണ് ഞാൻ...
നാലു ലോഹ ദലങ്ങൾക്കിടയിലെ വിടവ് വെളിച്ചത്തിന്റെ ഒരു കുരിശു പോലെ എന്റെ നെഞ്ചിൽ പതിയ്ക്കുന്നുണ്ട്. ആർത്തലച്ച് അതിനകത്തുഴറുമ്പോൾ, പ്രകമ്പനങ്ങൾ കമ്പനങ്ങളായി നേർത്ത് നിശബ്ദതയിലേയ്ക്കുറങ്ങി വീഴുന്ന ഉണർവ്വിലും ഉറക്കത്തിലും ഞാനറിയുന്നത് ബന്ധനം മാത്രം.
ആ വിള്ളലുകളിൽ മുഖം ചേർത്ത് വെളിച്ചത്തിലേക്ക് നോക്കുമ്പോൾ മാത്രമാണ് പ്രപഞ്ചത്തിനീ മാതൃഭാവം...
ആ നേർത്ത തകിടുകളകത്തി പുറത്തുവന്നെങ്കിൽ.. പ്രപഞ്ചത്തിന്റെ അപാരതയിലേയ്ക്കു തെറിച്ചുവീണ് എന്നെന്നേക്കുമായി നിശബ്ദമായി നഷ്ടപ്പെടുന്ന കുന്നിക്കുരുവിനെ ആരറിയാനാണ്!
2018 നവംബർ 24, ശനിയാഴ്‌ച
ഡബ്ബറ്
മാന്യമഹാജനങ്ങളേ.. ഓടിവരീൻ, ചാടിവരീൻ...
ഇന്നലെ വാൻ ഡ്രൈവർ മലയ്ക്കു പോയതുകാരണം (!) കുഞ്ഞമ്മിണിയെ ഞാൻ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു. ലഞ്ച് ബാഗ് വട്ടത്തിൽ കറക്കി, ഓടിച്ചാടി അവൾ നടന്നു. ലക്ഷക്കണക്കിന് കിലോയുള്ള സ്കൂൾ ബാഗും തോളത്തിട്ട് ഞാൻ അവളെ പതിയെ പിന്തുടർന്നു.
"അമ്മാ, ഈ അപ് ഒക്കെ മാറി ഇവിടൊക്കെ ഡൗൺ മാത്രമായിരുന്നെങ്കിൽ.. എനിക്ക് ഡൗൺ ആണിഷ്ടം."
നാലടി കൊണ്ട് താണ്ടാവുന്ന ചെറിയൊരു കയറ്റത്തിനു മുന്നെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു. പഴയ സ്കൂൾ വഴികൾ മനസ്സിൽ മിന്നി മറഞ്ഞപ്പോൾ പഴയ തലമുറയ്ക്ക് മാത്രമാകാവുന്ന ഒരു വിമർശനാത്മക നോട്ടം ഞാനവളെ നോക്കി. ആ കൊച്ചു കയറ്റം ഓടിക്കയറി പിന്തിരിഞ്ഞവൾ നിന്നു.
"ഞാൻ വലുതാകുമ്പോ വഴിയിലെ അപ് എല്ലാം ഡൗൺ ആക്കാൻ ഒരു ഇൻവെൻഷൻ നടത്തും. റോഡിന്റെ ഒരു ലെയറിനു താഴെ ഒരു പ്രത്യേക സാധനം ഘടിപ്പിക്കും.."
ആഹാ! എന്തു മനോഹരമായ നടക്കാത്ത സ്വപ്നം...
"എന്നിട്ടതിന് പ്ലം പ്ലീ പ്ലും പ്ലീ എന്നു പേരിടും."
ഹെന്ത്!!
എന്റെ മനസ്സിൽ നിന്നൊരു സുരേശ് മുറ്റത്തേയ്ക്ക് തിരിഞ്ഞുനോക്കി. തലയിൽ നിന്നൊരു മൈന പാറിപ്പോയി. മലപ്പുറം കത്തിയെ നിഷ്പ്രഭമാക്കുന്നവളേ, സംവൃതാ ഡാകിനീശ്വരീ.. എന്താ പേര്!
"പ്ലം പ്ലീ പ്ലും പ്ലീ.. എന്തു നല്ല പേരല്ലേ. എന്താറിയ്വോ, ആരും മറന്നു പോകില്ല ഇത്ര ഡിഫറെന്റായ പേരിട്ടാൽ."
പിന്നിൽ നടന്ന ഞാൻ തലയാട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"മമ്മാ, ഡു യൂ നോ വാട്ടീസ് ശാംപട്?"
''ശ്യാം ഭട്ടോ? ആവോ. എനിയ്ക്കറയില്ല."
" ശാംപട് മീൻസ് ബ്ലാക് ബോർഡ് ഇൻ ഹിന്ദി.''
ഓ, ഹിന്ദിയാണെന്ന് ആദ്യമേ പറഞ്ഞാൽ ഞാനൂഹിച്ച് പറയാമായിരുന്നു. ഒന്നുമില്ലേലും സെൻട്രൽ സ്ക്കൂളിലെ ശാംപട്ടിൽ നാലു കൊല്ലം കുത്തി വരച്ചതല്ലേ. ദിവസോം പുതിയതോരോന്ന് പഠിച്ചോണ്ടു വന്ന് എന്നോടു ചോദിച്ചോളും. വന്ന് വന്ന് ഞാനൊരു ടീച്ചറായിരുന്നൂന്ന്ള്ള ബഹുമാനം തന്നെ ഇല്ലാണ്ടായി.
"മദർ, സാഹിത്യാസ് ഹോം."
ഗേറ്റിനപ്പുറം നിന്ന് കൈ കാട്ടിച്ചിരിച്ച സാഹിത്യയെ ഞാൻ മൈന്റാക്കി. ബാലദിവസത്തിന് സ്കൂളിൽ നിന്നും കിട്ടിയ പ്ലാസ്റ്റിക് ചട്ടിയിലെ അവളുടെ വാടിയ ചെടി കണ്ടു. ദുരിതാശ്വാസ ക്യാമ്പിലെ അഭയാർഥിയെപ്പോലെ ഇതെന്റെ വീടല്ലെന്ന് കരയുന്ന അവളുടെ ചെടിയെ നോക്കി എന്റെ മോൾടെ ചെടി എത്ര ഭേദം, ഞാനെത്ര കേമത്തി എന്ന് ഊറ്റം കൊണ്ടു.
സാഹിത്യയേം പരിചയപ്പെട്ട്, സ്കൂളിലെ വിശേഷങ്ങളും പറഞ്ഞു പോരുമ്പോഴാണ് മകൾ പോക്കറ്റിൽ നിന്ന് അതു പുറത്തെടുത്തത്. അതുതന്നെ. നിങ്ങൾ ആകാംക്ഷയോടെ സൂം ചെയ്തു കാട്ടമാണോ, മുട്ടയാണോ എന്നൊക്കെ ഗോസിപ്പടിച്ച അതേ സാധനം. താഴെ ചിത്രത്തിലുള്ളത്.👇
എന്താത് ! എന്ന് അന്തംവിട്ടു നോക്കുന്ന എന്നോടവൾ പറഞ്ഞു,
"എനിക്ക് പുതിയത് വേണം. ഇതോരോ പ്രാവശ്യവും ഉരുണ്ട് ഡെസ്ക്കിനടീൽ വീഴുമ്പോ തിരയുന്നതാണ് എന്റെ പണി. എഴുത്ത് സ്ലോ ആവുമമ്മാ."
ഇനീം മനസ്സിലായില്ല?
നമ്മടെ യൂഫോർബിയ ഫാമിലീലുള്ള ഹീവിയ ബ്രസീലിയൻസിസില്ലേ? അതിന്റെ ഒരു സെക്കൻഡറി മെറ്റബോളൈറ്റാണ്. വൈറ്റ് മിൽക്കി സെക്രീഷനായി വരുമ്പോൾ നമ്മളെടുത്തു ഷീറ്റടിച്ചു ഉണക്കി വിൽക്കും. ലാറ്റക്സ്.. പാരാ റബ്ബർ എന്നും പറയും. പച്ച മലയാളത്തില് റബ്ബറ്, മായ്ക്കഡബ്ബറ് എന്നൊക്കെ വിളിച്ചിരുന്ന ഇറേസർ. 🤣😁
തല്ലാനാളെ വിളിയ്ക്കണച്ചാൽ കൊട്ടേഷൻ എനിയ്ക്കെന്നെ തരാമ്പറഞ്ഞു..😌 പൈസ തന്നാൽ ഞാൻ സ്വയം തല്ലി നന്നായ്ക്കോളാം.🙄
2018 നവംബർ 23, വെള്ളിയാഴ്‌ച
ആൽഫ
പ്രതീക്ഷിക്കാതിരിയ്ക്കുമ്പോൾ അറിയാത്തൊരിടത്തുനിന്ന് വിലപ്പെട്ട ഒരു സമ്മാനം നിങ്ങളെത്തേടി വരിക! അറിയാത്ത, കാണാത്ത ഒരാൾ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് അയച്ചു തരിക! എന്തു രസമായിരിയ്ക്കുമല്ലേ?
ഒരു ഫേസ്ബുക്ക് സുഹൃത്താണ് എനിയ്ക്ക് അഞ്ചു മലയാളപുസ്തകങ്ങൾ അയച്ചുതന്നത്. നന്ദി പറയേണ്ടതെങ്ങനെ എന്ന് പകച്ചുപോയി. അഞ്ചിൽ ആദ്യം കയ്യിലെടുത്തത് ടി ഡി രാമകൃഷ്ണന്റെ 'ആൽഫ' എന്ന നോവലാണ്. പ്രിൻറിംഗ് മഷിയുടെ ഇളം മണമുള്ള പുത്തൻ ഏടുകൾക്കുള്ളിൽ മുഖം പൂഴ്ത്തി, കണ്ണടച്ച് ഒരു നിമിഷം... ഒറ്റയിരിപ്പിലാണ് ആൽഫ വായിച്ചു തീർത്തത്.
ഡിസി ബുക്സ് പുറത്തിറക്കിയ ഒതുക്കമുള്ള കൊച്ചുപുസ്തകം. വൈശാഖൻ എഴുതിയ ആമുഖവും ഷാജി ജേക്കബ്, രാജൻ ഗുരുക്കൾ എന്നിവരെഴുതിയ നിരൂപണവുമുണ്ട് പുസ്തകത്തിൽ.
ശ്രീലങ്കയിൽനിന്ന് 759 കിലോമീറ്റർ തെക്ക് ആൽഫ എന്നു പേരിട്ട മനുഷ്യവാസമില്ലാത്ത അജ്ഞാതദ്വീപിലേക്ക് നരവംശ ശാസ്ത്രജ്ഞനായ പ്രഫസർ ഉപലേന്ദു ചാറ്റർജിയും ആറാണുങ്ങളും ആറു പെണ്ണുങ്ങളും ഇരുപത്തഞ്ച് വർഷം നീളുന്ന ഒരു ശാസ്ത്ര പരീക്ഷണത്തിനായി എത്തുന്നതാണ് നോവലിന്റെ തുടക്കം. വസ്ത്രവും അറിവും ഭാഷപോലുമുപേക്ഷിച്ച് ലോകത്തോട് ബന്ധമേതുമില്ലാതെ ആ കാട്ടിൽ കഴിയാൻ വന്നവരിൽ ഓരോരുത്തരും വ്യത്യസ്തരും പ്രഗത്ഭരുമായിരുന്നു. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പഠിയ്ക്കാനായി വിചിത്രമായ ഒരു പരീക്ഷണം. വ്യത്യസ്തമായ ഒരു അന്വേഷണം. ആകാംക്ഷയും കൗതുകവും വായനക്കാരിയെ പുസ്തകത്തിൽ തന്നെ പിടിച്ചു നിർത്തി. ലളിതവും കാര്യമാത്രപ്രസക്തവുമായ ആഖ്യാനശൈലി. അലങ്കാരങ്ങളും തൊങ്ങലുകളും എന്തിന് ഉടയാടകൾ പോലുമില്ലാതെ ഒരു കഥയുടെ കാമ്പ്- അതാണീ നോവൽ.
സാമൂഹിക നിയമങ്ങൾക്കതീതമായ, സംസ്കാരത്തെയും അറിവിനെയും ഉപേക്ഷിച്ചുകളഞ്ഞ ഒരു കൊച്ചു സമൂഹം. വ്യക്തിസ്വാതന്ത്ര്യം എന്നതിലെ വ്യക്തി എന്ന പദത്തിനു പോലും അർത്ഥമില്ലാതാകുന്ന പരീക്ഷണ ഭൂമികയിൽ സ്വാതന്ത്ര്യത്തിന്റെ മാനം തന്നെ മാറുന്നു. നാളുകൾക്കുള്ളിൽ ഇതൊരു പരീക്ഷണമാണ് എന്നതു തന്നെ വിസ്മരിക്കുന്ന പരീക്ഷകരും കൂടിയായിരുന്ന പരീക്ഷിതർ തികച്ചും വന്യമായൊരു മാനസികാവസ്ഥയിലെത്തിച്ചേരുന്നു. ഭക്ഷണവും ഇണചേരലും മാത്രം ലക്ഷ്യങ്ങളാകുമ്പോൾ മത്സരങ്ങളും പോരാട്ടങ്ങളും നിറഞ്ഞതാകുന്നു അവരുടെ ജീവിതം. ശക്തിയുള്ളവൻ നേടുകയും ഭരിയ്ക്കുകയും ചെയ്ത ദ്വീപിൽ കുടുംബത്തിന്റെ കെട്ടുകളില്ലാത്ത പുരുഷന്മാർ അലസരും സ്നേഹം, മമത, സഹാനുഭൂതി തുടങ്ങിയ വികാരങ്ങളേതും ഇല്ലാത്തവരുമായി. വർഷാവർഷം പ്രസവിക്കുകയും ഒന്നിലേറെ പേരോട് എപ്പോഴും ഇണചേരുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളാകട്ടെ മക്കളെ നോക്കാനോ വളർത്താനോ ബാദ്ധ്യതയില്ലാത്തവരായി, എന്നാൽ അങ്ങേയറ്റം അസംതൃപ്തരായി മാറി.
വിദ്യാഭ്യാസം പോയിട്ട് മുൻ തലമുറയിൽ നിന്ന് പ്രാഥമിക ജ്ഞാനം പോലും ലഭിയ്ക്കാത്ത, സ്നേഹമെന്തെന്നറിയാത്ത, സ്വന്തമായി പേരുകൾ പോലുമില്ലാത്ത പുതു തലമുറ വളർന്നു പ്രത്യുത്പാദന പ്രായമെത്തുന്നതോടെ സംഘർഷങ്ങളും കലാപങ്ങളും കൂടുന്നു.
എല്ലാം പറഞ്ഞാലെങ്ങനെയാ? അവിടെ എന്തൊക്കെ നടന്നേയ്ക്കാമെന്ന് നിങ്ങൾക്കും ഊഹം കാണുമല്ലേ? നോവൽ വായിയ്ക്കുമല്ലോ?
വായിച്ചു തീരാറാകുമ്പോൾ ചെറിയൊരു നിരാശ വായനക്കാരിയെ ഗ്രസിച്ചു. ഇതിൽ ജീവിതമില്ല. സംഭവങ്ങളുടെ രേഖപ്പെടുത്തൽ മാത്രം. എന്നാലത് ഗൗരവതരമായൊരു ശാസ്ത്രീയ രേഖപ്പെടുത്തൽ (സയൻറിഫിക് റിപ്പോർട്ടിംഗ്) അല്ല. തികഞ്ഞൊരു പത്ര റിപ്പോർട്ടിംഗ് പോലെയുമില്ല. നമ്മുടെ 'മ'പത്രങ്ങളുടെ നിയമസഭാവലോകനത്തിൽ ഇതിനെക്കാൾ വികാരം കാണുമായിരിയ്ക്കും!
ഈ നോവൽ എഴുതപ്പെട്ട കാലത്ത് (2003ലാണ് ആദ്യ പ്രസാധനം) തികച്ചും വിപ്ലവാത്മകമായ ഒരു ചിന്ത തന്നെയായിരുന്നു ഇത്. ഇത്തരം പരീക്ഷണങ്ങൾ അമേരിക്കൻ റിയാലിറ്റിഷോകളിൽ പടരാൻ തുടങ്ങിയ കാലം. എബിസി ടിവിയിൽ 2004ൽ 'Lost ' എന്ന സീരിയലിന്റെ തുടക്കത്തിലെ ഏതാനും എപ്പിസോഡുകൾ കണ്ടിട്ടുണ്ട്. 2010 വരെ നീണ്ട ആ തുടർക്കഥയിൽ വിമാനം തകർന്ന് അജ്ഞാത ദ്വീപിലെത്തുന്ന ഒരുപറ്റം യാത്രക്കാരുടെ ജീവിതമായിരുന്നു പ്രമേയം. സിസി ക്യാമറകളും സമൂഹത്തിൽ നിന്നു പറിച്ചുമാറ്റിയ പരീക്ഷണമനുഷ്യരുമായി എത്രയെത്ര റിയാലിറ്റി ഷോകളാണ് ലോകമെമ്പാടും അരങ്ങേറിയത്! നമ്മുടെ മലയാളി ഹൗസും ബിഗ് ബോസുമൊക്കെ അതിന്റെ വകഭേദങ്ങളല്ലേ?
പ്രിയപ്പെട്ട കഥാകൃത്ത്, കൗതുകവും ജിജ്ഞാസയുമുണർത്തുന്ന, സാധ്യതകളുടെ ഉറവയുള്ള നല്ലൊരു പ്രമേയം ഏതോ തിരക്കിനിടയിൽ എഴുതിത്തീർത്തു കടമ നിർവഹിച്ചതു പോലുണ്ട്. ആദ്യം പരാമർശിച്ചതു പോലെ ഇതൊരു കഥയുടെ കാമ്പാണ്. ബൃഹത്തായ, ജീവിതഗന്ധിയായ കഥയുടെ സൂക്ഷ്മ ദർശനങ്ങൾ നടക്കേണ്ടത് വായനക്കാരുടെ മനസ്സിലെ കാല്പനിക വേദിയിലാണ്. 'പൂർണസ്വാതന്ത്ര്യം' എന്ന മരീചിക ജീവിതത്തിലൊരിയ്ക്കലെങ്കിലും വ്യാമോഹിക്കാത്ത മനുഷ്യമനസ്സുണ്ടാവില്ല. അതിലെ സാധ്യതകൾ തിരയുമ്പോൾ നമ്മിൽ മിക്കവരും കാണാതെപോകുന്ന പ്രതികൂലനങ്ങൾ കഥാകൃത്ത് ഇവിടെ നിരത്തുന്നു. പ്രകൃതിയുടെ നിയമം വളരെ ലളിതമല്ലേ? അതിജീവനവും പ്രകൃതി നിർദ്ധാരണവും എത്ര ഋജുവായാണ് പേശീബലത്തിൽ ഊന്നി നിൽക്കുന്നത്! കയ്യൂക്കു മാത്രം കാര്യക്കാരെ തീരുമാനിയ്ക്കുമ്പോൾ പരസ്പരബഹുമാനമോ, മമതയോ, സഹാനുഭൂതിയോ വേണ്ടാത്ത ലോകത്ത് മനുഷ്യത്വമില്ലാതാകുന്നു.
'പണ്ട് ഉണ്ടായിരുന്നെന്നും ഇപ്പോഴില്ലെന്നും' സ്പീഷീസിൽ മുക്കാലും വിലപിക്കുന്ന ഈ 'മനുഷ്യത്വം' വന്യഗൃഹത്തിൽ നിന്ന് നമുക്ക് ലഭിച്ചതല്ല; മറിച്ച് വിദ്യാഭ്യാസത്തിലൂടെയും സംസ്കാരത്തിലൂടെയും നാം ആർജിച്ചെടുത്തവയാണ്, പകർന്നു കൊടുക്കുന്നവയാണ്. സ്നേഹവും സഹാനുഭൂതിയും സമഭാവനയും ഏറ്റവും കൂടിയ ഒരു കാലഘട്ടത്തിലാണ് ഞാൻ ജീവിയ്ക്കുന്നതെന്ന സമാധാനവും ബോധവും എനിയ്ക്ക് എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ. നിങ്ങൾക്കോ?
2018 നവംബർ 21, ബുധനാഴ്‌ച
ഒറ്റക്കുരങ്ങൻ
കല്ലോലിനിയായ പയസ്വിനിയ്ക്കപ്പുറത്തെ കൂപ്പുകളിൽ നിന്നിറങ്ങി, തോട് കടന്ന് തോട്ടത്തിലേയ്ക്ക് കയറി മരങ്ങളായ മരങ്ങളൊക്കെ വിളവെടുത്തു മുന്നേറുന്ന വാനരപ്പട! ആടുന്ന തെങ്ങോലകൾ, ഉലയുന്ന ശിഖരങ്ങൾ, ശബ്ദമുയർത്തുന്ന പച്ചപ്പുതപ്പുകൾ... അവക്കുള്ളിൽ മറഞ്ഞിരുന്ന് കിളിർപ്പുകളും തളിരുകളും പൂക്കളും കായ്കളും എന്നുവേണ്ട ജീവന്റെ സാധ്യതകളെ മുഴുവൻ പിച്ചിയെടുത്തു കിള്ളിത്തിന്ന്, നിരർത്ഥകമായി ഉതിർത്തു കളഞ്ഞു നിലനിൽപ്പിന്റെ കഠിനപാഠങ്ങളെ വീണ്ടുമൊരിയ്ക്കൽ അനുഭവിച്ചു പഠിപ്പിയ്ക്കാൻ അനന്തമായി പുനരാവർത്തിയ്ക്കേണ്ട ഒരു ഗൃഹപാഠത്തിലേയ്ക്ക് തോട്ടത്തെ തള്ളിവിട്ടു നിസംഗമായി കടന്നുപോകുന്ന പ്രകൃതിയുടെ അധ്യാപകർ.
ഇറയത്തുനിന്ന്, അങ്ങകലെ ഇലച്ചാർത്തുകൾക്കിടയിലൂടെ തെളിയുന്ന ആകാശ നീലയുടെ ഇത്തിരി വട്ടങ്ങളെ സൂക്ഷ്മതയോടെ അരിച്ചു പെറുക്കുമ്പോൾ കാണാം വിടർന്നു മായുന്ന പ്രകാശദ്വാരങ്ങളും ഉലയുന്ന പച്ചപ്പും.
"ഓ! വന്നു."
വാഴക്കറ വികൃതമായി നിറംകൊടുത്ത വലിയ ഷർട്ടെടുത്തിട്ട്, പാളത്തൊപ്പിയും വെച്ച് ജനാലപ്പടിയിലെ അരവണ ഡപ്പിയിൽ നിന്ന് രണ്ടു വെടിയുണ്ടകൾ എടുത്തു പോക്കറ്റിലിട്ട്, മൂലയ്ക്ക് ചാരിനിന്ന എയർഗണ്ണെടുത്ത്, വഴക്കത്തോടെ കാൽമുട്ടുയർത്തിയൊടിച്ച്, മൂന്നാമതൊരുണ്ട അതിൽ തിരുകി, നിവർത്തി തോളത്തു വെച്ചു കർക്കിടകപ്പേമാരിയിലേയ്ക്കോ, മീനച്ചൂടിലേയ്ക്കോ ഇറങ്ങിച്ചെല്ലുമ്പോഴുതിർക്കുന്ന ദീർഘ നിശ്വാസത്തിനു ശാപത്തിന്റെ കനമാണ്. മണിക്കൂറുകളോളം നീളുന്ന ഒളിയുദ്ധങ്ങൾക്കവസാനം കൊതുകടിച്ചു തിണർത്ത വൃത്തങ്ങളിൽ നിന്ന് ഉരഞ്ഞുപൊടിയുന്ന തോലൂതിക്കളഞ്ഞ് കണ്ണുയർത്തുമ്പോൾ കാണാം.. പരാജയപ്പെട്ട മരങ്ങൾ അജ്ഞത മൂലം വീണ്ടുമൊളിപ്പിയ്ക്കുന്നൊരു കുറ്റവാളിയെപ്പോലെ അങ്ങകലെ ഒരു ഒറ്റക്കൊരങ്ങൻ...
വെള്ളമൊഴിഞ്ഞ ഇളനീർ തൊണ്ടുകൾ അറ്റുവീണ ശിരസ്സുകൾ പോലെ ചപ്പിലകളിലൂടുരുളും. ഇനിയുമൊരു വെല്ലുവിളിയ്ക്ക് ആവതില്ലാതെ ചക്രവാളത്തിലേയ്ക്കയച്ച തളർന്ന നോട്ടങ്ങൾ അയക്കോലിൽ നിന്നു പടർന്ന ചിലന്തിവലയിൽ തടഞ്ഞൊട്ടും. ദാഹിച്ച തൊണ്ടയും മനസ്സും നനച്ച്, നാവു തരിപ്പിച്ച് താഴോട്ടിറക്കി വയർ നിറയെ കുടിയ്ക്കാൻ മധുര വെള്ളവും മൂക്കാത്ത മൃദുലമായ കാമ്പും തരേണ്ട അമൃതകുംഭങ്ങൾ ഓട്ട വീണ് ഈച്ചയാർത്തു കിടക്കും - ഏറെ ദിനങ്ങൾ. കനക്കാതിരിയ്ക്കുവാൻ കൽക്കണ്ടമിട്ടു വെയ്ക്കുന്ന വലിയ വെള്ളക്കാനിന്റെ അർദ്ധതാര്യമായ പള്ളയിൽ പകുതി മാത്രമെന്ന് അടയാളപ്പെടുത്തുന്ന വെളിച്ചെണ്ണ പ്രതലം നഷ്ടബോധം നിറയ്ക്കും - വർഷം മുഴുവനും.
കാവൽക്കാരിയായ തോട്ടക്കാരി തോറ്റു തളർന്നു പിന്മാറിക്കഴിഞ്ഞിട്ടും ഒരിയ്ക്കലും തോൽക്കാത്ത, ശത്രുവിനെപ്പോലെ തോട്ടത്തിൽ ഇനിയൊരു ദ്വന്ദത്തിന് കാത്തിരിയ്ക്കുന്ന ഒറ്റക്കുരങ്ങുണ്ടല്ലോ - സന്യാസം കാംക്ഷിയ്ക്കുന്ന ഗൃഹസ്ഥയുടെ മനസ്സിലെ തളയ്ക്കാനായിട്ടില്ലാത്ത മോഹക്കൊമ്പനെപ്പോലെയാണവൻ. മനസ്സാകുന്ന തോട്ടത്തിലെ പ്രതീക്ഷ പൂക്കുന്ന, സ്വപ്നം കായ്ക്കുന്ന മരങ്ങൾ ദയാപൂർവ്വം ഒളിയ്ക്കാനിടം കൊടുക്കുന്ന മോഹക്കുരങ്ങൻ. ഒരു നാമ്പു കിള്ളിയാൽ താഴെ, തായ്ത്തണ്ടിൽ പുതിയ നാമ്പുകൾ മുള പൊട്ടുമെന്നറിയുന്ന, പരീക്ഷണങ്ങളുടെ പുനരാവർത്തനപാഠം കൊണ്ട് മനംമടുപ്പിയ്ക്കുന്ന ഗുരു. മനസ് അടിയറവു പറഞ്ഞാൽ ചിന്തകളെയും വശംവദനാക്കുന്ന പ്രിയംകരനായ ഒരു ഹൈജാക്കർ.
2018 നവംബർ 18, ഞായറാഴ്‌ച
കാലിട
അഹങ്കാരത്തിനു മുറിവേൽക്കുമ്പോൾ വാളൂരിപ്പിടിച്ചവളുടെ ഉയർത്തിയ പരിചയിലേയ്ക്കു നോക്കി അവളുടെ കാലിടയിലെ തുളയെക്കുറിച്ച് നിന്ദയോടെ സ്മരിക്കുന്നവൻ പെണ്ണല്ലെന്നുള്ള അപകർഷതയിൽ രഹസ്യമായുഴറുന്നവനാണ്.
അവനെ ചിരിച്ചു കൊണ്ട് തഴഞ്ഞേയ്ക്കുക.
പദധ്വനി
പാദധ്വനി കേട്ട് തിരിഞ്ഞു നോക്കുന്നോ !
😊 നീയെന്നെ കാണില്ല.
വഴിപിരിയുന്ന/വഴികളിണചേരുന്ന സംഗമസ്ഥലികളിൽ തെരഞ്ഞെടുക്കപ്പെടാതെ തഴഞ്ഞു കളഞ്ഞ ഇണപ്പാതയിലെ ധൂളീരേഖകളിൽ എന്റെ കാലടി തിരയുന്നോ!
നീയുപേക്ഷിച്ച പാതയിൽ നീയെന്നെ എങ്ങിനെ കാണാനാണ്?
നിനക്കൊപ്പമാണ് ഞാൻ; നിന്നരികിലല്ല.
നിനക്കുള്ളിലോ പുറത്തോ എന്നെ നോക്കണ്ട.
നിന്റെ പാദങ്ങൾ ചെമ്മണ്ണിലമരുന്ന അതേനിമിഷഖണ്ഡത്തിൽ, അതേയിടത്ത് പതിയുന്നവയാണ് എന്റെ കാലടികളും..
ഞാൻ നീ തന്നെയാകുന്നു.
2018 നവംബർ 4, ഞായറാഴ്‌ച
ഹാസനാംബ
'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന ഹാസൻ ജില്ലയുടെ (കർണാടകം ) ജില്ലാ ആസ്ഥാനമാണ് ഹാസന നഗരം. 'ചിരിച്ചുകൊണ്ടിരിക്കുന്ന ദേവി' - ഹാസനാംബയുടെ ക്ഷേത്രമുണ്ട് നഗരമദ്ധ്യത്തിൽ. പന്ത്രണ്ടാം നൂറ്റാണ്ടുവരെ പഴക്കമുള്ള ഒരു അമ്പലം. സപ്തമാതൃക്കളിലെ മഹേശ്വരി, കൗമാരി, വൈഷ്ണവി എന്നിവർ കുടിയിരിയ്ക്കുന്ന ഒരു പുറ്റാണ് ശ്രീകോവിലിൽ.
വർഷത്തിലൊരിയ്ക്കൽ ദീപാവലിക്കാലത്ത് ഏതാനും ദിവസങ്ങൾ മാത്രം തുറക്കുന്നതാണ് ഈ ക്ഷേത്രം. പത്ത്- പതിനാല് ദിവസം തുറന്നു പൂജിച്ച ശേഷം വർഷം മുഴുവനും അടച്ചിടും. ഹാസനിലെ ജനങ്ങളും ഹാസനിൽ നിന്ന് ലോകംമുഴുവൻ ചിന്നിക്കിടക്കുന്നവരും അടുത്തും അകലെയുമുള്ള നാടുകളിൽനിന്ന് കേട്ടറിഞ്ഞു വരുന്നവരുമെല്ലാമായി ലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ശക്തി ദർശനത്തിനായി എത്തുന്നത്.
അശ്വയുജ മാസത്തിലെ പൗർണമി കഴിഞ്ഞുള്ള വ്യാഴാഴ്ചയാണ് ഹാസനാംബ ക്ഷേത്രം തുറക്കുന്നത്. ബലിപാഢ്യ ദിനം (ദീപാവലിയുടെ പിറ്റേന്ന്) ക്ഷേത്രം അടക്കുകയും ചെയ്യും. ദേവാലയം തുറന്നിരിക്കുന്ന ദിനങ്ങൾ ഓരോവർഷവും വ്യത്യസ്തമാണ്. ഇത്തവണ ദർശനം ഒമ്പത് ദിവസം മാത്രമാണ്. അതിൽ ആദ്യ ദിനവും അവസാന ദിനവും പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നുമില്ല.
വേറൊരു വിശേഷവുമുണ്ട് ഇവിടെ. ഒരു വർഷം ഉത്സവം കഴിഞ്ഞു ക്ഷേത്രം അടക്കുമ്പോൾ നെയ് നിറച്ച് കത്തിച്ചുവയ്ക്കുന്ന രണ്ടു നന്ദാ ദീപങ്ങളുണ്ട്. അടുത്തവർഷം നട തുറക്കുമ്പോഴും കത്തിക്കൊണ്ടിരിക്കും എന്ന്! ശ്രീകോവിലിനകത്തെ ഊഷ്മളതയിൽ ഒരുവർഷം പഴയ പൂക്കൾ വാടിക്കരിയാതെ പുതുമയോടെ ഉണ്ടാകുമെന്ന്! നേദ്യച്ചോറ് ഒട്ടും കേടുകൂടാതെ ചെറുചൂടോടെ ഉണ്ടാവുമെന്ന്!
ഉത്സവം കഴിഞ്ഞ് നടയടച്ച്, വാതിൽ പൂട്ടി, അരക്കു കൊണ്ട് സീൽ വെച്ച് താക്കോൽ ജില്ലാ ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലാണ് സൂക്ഷിയ്ക്കുക. അടുത്തവർഷം ഡി.സി., തഹസിൽദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മത-രാഷ്ട്രീയ പ്രധാനികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് നടതുറക്കുന്നത്.
കഴിഞ്ഞവർഷം ജില്ലാഭരണകൂടം ഇറക്കിയ ഉത്സവ പത്രികയിൽ ഈ 'അത്ഭുത'ങ്ങളെക്കുറിച്ച് സൂചിപ്പിച്ചത് അനുചിതമായെന്ന് യുക്തിവാദി സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. ഭാരത് ഗ്യാൻ വിഗ്യാൻ സമിതി(BGVS)യുടെ ഹാസന ശാഖ അംഗങ്ങളും മറ്റു ചില സംഘടനകളും ഈ 'അദ്ഭുത'ങ്ങളെ തുറന്നു കാട്ടണം എന്ന ആവശ്യമുന്നയിച്ച് ജില്ലാ ഭരണാധികാരികൾക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. മന്ത്രി എച്ച് ഡി രേവണ്ണയുടെ (ദേവെഗൗഡയുടെ മകൻ) നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ ശ്രീകോവിലിന്റെ പരിസരത്ത് മാധ്യമപ്രവർത്തകരെ ഒഴിവാക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ നടതുറക്കുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുൻപ് പരിസരത്തുനിന്ന് മാധ്യമപ്രവർത്തകരെ ഒഴിവാക്കുകയും മാധ്യമപ്രവർത്തകർ തിരിച്ചറിയൽ കാർഡുകൾ ഡി.സി. യെ തിരിച്ചേൽപ്പിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോകുകയും ഉണ്ടായി.
ഇതിനിടയിൽ മുഖ്യ അർച്ചകൻ (പൂജാരി ) നാഗരാജ മാധ്യമപ്രവർത്തകരുമായുള്ള അഭിമുഖത്തിൽ പറഞ്ഞത് 'അത്ഭുത'ങ്ങളെപ്പറ്റി ജനങ്ങൾക്ക് പൊതുവേ വിശ്വാസങ്ങൾ ഉണ്ടെന്നും ഇവ ക്ഷേത്രത്തിലെ പൂജാരിമാർ പറഞ്ഞു പ്രചരിപ്പിച്ചതല്ലെന്നുമാണ്. 'അത്ഭുത'ങ്ങളെപ്പറ്റി ക്ഷേത്രാധികാരികളാരും
പരാമർശിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. വെബ്സൈറ്റിൽ കഴിഞ്ഞ വർഷത്തെ ക്ഷണപത്രം ഇപ്പോഴും ലഭ്യമാണ്.
'അദ്ഭുത'ങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് മന്ത്രി രേവണ്ണ ഉത്തരം തരാതെ ഒഴിഞ്ഞുമാറി. എന്നാൽ കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് ശ്രീകോവിൽ നട തുറന്ന ദിവസം 2017 ഒക്ടോബർ 14ന് നാട്ടുകാർക്ക് പ്രിയങ്കരിയായ ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ രോഹിണി സിന്ധൂരി ക്ഷേത്ര പരിസരത്തുനിന്ന് സംസാരിക്കുന്ന ബി ടിവി ലൈവ് വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. അതിൽ ശ്രീമതി രോഹിണി സിന്ധൂരി ആവേശത്തോടെ പറയുന്നുണ്ട് നടയുടെ പൂട്ട് തുറന്നത് തന്റെ സാന്നിധ്യത്തിലാണെന്നും കേട്ടുകേൾവി മാത്രമുണ്ടായിരുന്ന അത്ഭുതം അവർ നേരിൽ കണ്ടു എന്നും. ഉജ്ജ്വലമായി കത്തുന്ന രണ്ടു വിളക്കുകളും വാട്ടം തട്ടിയിട്ടില്ലാത്ത കഴിഞ്ഞ കൊല്ലത്തെ പൂക്കളും.
ആറേഴു വർഷമായി ഞാൻ ഹാസനിൽ താമസം തുടങ്ങിയിട്ട്. അഞ്ചുതവണ ഹാസനാംബ ദർശനം നടത്തിയിട്ടുണ്ട്. കേൾക്കുന്നതു മുഴുവനും കണ്ണടച്ച് വിശ്വസിക്കാൻ ബുദ്ധി സമ്മതിയ്ക്കുന്നില്ല. വിശ്വസിക്കാനാകാത്തവ നിരന്തരമായി മനസ്സിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .അറിയാത്തവ അസംബന്ധമെന്ന് നിരാകരിക്കാനോ അധിക്ഷേപിയ്ക്കാനോ ഞാനില്ല. വർഷത്തിൽ ഒന്ന് രണ്ടാഴ്ച മാത്രം കാണാൻ സാധിക്കുന്ന തട്ടകത്തിലെ അധിദേവതയെ കാണാൻ ഒരു കൗതുകവും കണ്ടിട്ടില്ലെങ്കിൽ ഒരു നഷ്ടബോധവും ഉണ്ട്. അതുകൊണ്ട് ക്യൂനിന്ന് കഷ്ടം സഹിച്ച് കാണാൻ പോയി. ആദ്യം കാണുമ്പോൾ മൺ ചുമരുകളുള്ള കുമ്മായം പൂശി വെളുപ്പിച്ച പഴയ ഒരമ്പലമായിരുന്നു. പ്രതീക്ഷിച്ചതിലും നന്നേ ചെറുത്. 2016-17 വർഷങ്ങളിൽ പുതുക്കി പണിഞ്ഞു. പുതിയ മണ്ഡപത്തോടുകൂടി, പോളിഷ് ചെയ്ത കല്ലിൽ പൊതിഞ്ഞുവെച്ചിരിയ്ക്കുന്ന അമ്പലമാണ് ഇപ്പോഴുള്ളത്.
ഹാസനാംബയോട് തൊട്ടടുത്ത്, അതേ മതിലകത്ത് കിടക്കുന്ന സിദ്ധേശ്വര ക്ഷേത്രം കുറച്ചുകൂടി വലുതും വലിയ ഗോപുരത്തോടു കൂടിയതുമാണ്. ശിവലിംഗത്തിന് പകരം മുഴച്ചുനിൽക്കുന്ന പാറക്കല്ലിൽ കൊത്തിവെച്ച ശിവന്റെ മനുഷ്യ രൂപമാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ ഒമ്പതു തലയുള്ള വീണവായിക്കുന്ന രാവണനുണ്ട്. പഴക്കവും ചരിത്രവും ഒന്നും വ്യക്തമല്ല.
വൃത്തി, വെടിപ്പ്, നടത്തിപ്പ് എല്ലാം ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലും നാടു നമ്മുടെ; നാട്ടാരും നമ്മുടെ. കാട്ടിക്കൂട്ടലുകളും കച്ചവടവുമൊക്കെ ഇഷ്ടംപോലെ.
PC: Google
https://youtu.be/hhOQZFaHfr0
2018 നവംബർ 2, വെള്ളിയാഴ്‌ച
Amish Tripathi
'The Immortals of Meluha',
'The Secret Of the Nagas' and
'The oath of the Vayuputras'.. the Shiva Trilogy by Amish Tripathi.
Brilliant craft work, technically wise, deviced like a screenplay than a novel. I thank Ranjini for providing me with the books.
Harshi said, "it's like reading the script of Bahubali."
Even if it is correct, millions of copies have already been sold. Its a good book to start with to those who are new to English reading. Simple and excellent narration.
Meluha- the first one- beautiful.
Make your mind to that of a 17 year old... And start reading humbly. Then it is really thrilling.
The Nagas- while reading the second book I had to descend from where I mounted in the first book. The same type of narration, similar techniques to unveil the secrets. There is a story. There are suspenses too. But you don't even suspect; but sure about the climax of some suspenses- the same weaving pattern.
The Vayuputras- the third book. I turned many middle pages sparing reading, then some superficial reading here and there... I wanted the story. The main thread only. After two third of the book I grew interest. When the focus falls on the events of Sati's end I kept following closely. At the end of the book I was satisfied and happy. Thanks to the author from all the depth of my aggregate organic soul; from the first female of the subcontinent who heard Sati's story and painfully felt as a stranger at her own parents' home. In 'The Oath of Vayuputras' Amish Tripathi brave heartedly changed the fate of Sati from a suiciding failure to a successful warrior! Whether the millions believe it or not! I am really grateful to him and would like to express it on behalf of half a million female readers whose wet eyes silently smiled in merry while reading the death of the powerful, the graceful, the proud Indian girl.
Amish Tripathi deserves appreciation for a thorough research on the unwritten history and mythology in a sort of an intellectual way. He is talented and made the books the most suitable for Indian market.
But beyond the rules of the market, a book has its own soul with all its rights and wrongs. Any reader can receive a good book with those rights and wrongs as a wholesome personality. Spend too much intelligence on what the market, the reader needs.. slice the piece of literature into its rights and wrongs, pick all the rights and keep in a plate, just ready to eat.. too wise to win a heart! Think of a restaurant serving you Pizza or aloo paratha cutting the mighty dish into pieces exactly to the ideal size of a morsel!! Your heart will say "I want the original pizza to eat it myself." Won't it?