2019 ഓഗസ്റ്റ് 14, ബുധനാഴ്‌ച

പുറത്താവൽ

രഹസ്യം പുറത്തായത്..
"""""""""'"'"""'''"'"'""'''''''''''""""""""""""""
രാവിലെ കുളിച്ചു വരുന്ന ചിന്നുവിന്റെ കേശഭാരദര്‍ശനം എന്റെ ഹൃദയഭാരം കൂട്ടിയപ്പോള്‍ കൊതി കൂടേണ്ടെന്ന് പറഞ്ഞൊന്നു തൊട്ടതാ.

"ഇശ്.." അവള്‍ ഞെട്ടി പിറകോട്ട് ചാടി അമ്മയെ ചൂണ്ടിക്കാണിച്ചു.

''ങ്‌ഹേ! ....എന്ത്!!"

"ഇവിടിപ്പോ ഇങ്ങനെയൊക്ക്യാ. പോയി കുളിച്ചോളൂ."

"എപ്പോ! എന്ന് മുതല്‍?"

"ആദിത്യന്റെ ഉപനയനം കഴിഞ്ഞതു  മുതല്‍ ഞങ്ങളൊക്ക കുലസ്ത്രീകളായി. ആചാര സംരക്ഷണം."

ഞാന്‍ ഞെട്ടുകയും സങ്കടപ്പെടുകയും ചെയ്തു. 1992ല്‍ എന്റെ മെനാര്‍ക്ക് മുതല്‍ ഞാന്‍ കുറ്റിയറുത്തു നിര്‍ത്തിച്ച ദുരാചാരം, അനാചാരം, അനാവശ്യം, അവഹേളനം; കഷ്ടം, 2019ല്‍ പുനര്‍ജനിച്ചിരിക്കുന്നു.

"അമ്മാ..."
ഞാന്‍ പൊട്ടിത്തെറിച്ചു. ചോദ്യം ചെയ്തു. നടുവെട്ടി ചികിത്സാര്‍ത്ഥം നിലമ്പൂരില്‍ ഹൗസ് അറസ്റ്റിലായ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ തൊട്ടുകൂടാത്തവള്‍, തീണ്ടിക്കൂടാത്തവള്‍ ആകുമല്ലോയെന്നോര്‍ത്ത് കുഴഞ്ഞു. പിന്നെ, അത് സാദ്ധ്യമല്ലെന്ന് പ്രസ്താവനയിറക്കി. അതല്ലെങ്കില്‍ ഇപ്പത്തന്നെ ചികിത്സയുപേക്ഷിച്ച് കര്‍ണാടകത്തിലേക്ക് വണ്ടി കയറുമെന്ന് പ്രഖ്യാപിച്ചു. ആകെമൊത്തം ഒന്ന് കിടുങ്ങി. ആദ്യം ഞാന്‍; പിന്നെ അവര്‍. പണ്ടും ഇതു നിര്‍ത്തിച്ചവള്‍ ഞാനാണ്. സംഭവാമി യുഗേ.. യുഗേ..

രണ്ടുനാള്‍ കഴിഞ്ഞ്... രാവിലെയെഴുന്നേറ്റ് കുളിക്കാതെ അടുക്കളയില്‍ കയറി. (കര്‍ക്കിടക മാസം!)
കണ്ണു തിരുമ്മിക്കൊണ്ട് അതുവഴി വന്ന ലക്ഷ്മിക്കുട്ടിയെ തോണ്ടി. അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. എന്നിട്ട് ചെവിയില്‍ പറഞ്ഞു:
"ഞാന്‍ പുറത്താ."

അഞ്ചാം ക്ലാസ്സുകാരി കരച്ചിലും നിലവിളിയും ചേര്‍ന്ന ഒരു പ്രത്യേക കീറലുകീറി. എന്നെ അവിശ്വാസത്തോടെ നോക്കി, പിറകോട്ടു ചാടി ചുമരില്‍ തറച്ചു നിന്നു.

"നൊണ.."

"സത്യം. ഞാനെല്ലാരേം തൊടും. എന്താ കുഴപ്പണ്ടോ?"

"ച് ച്ചും.." അവള്‍ കണ്ണടച്ച് തോളുയര്‍ത്തി നൊച്ചനെപ്പോലെ ചിലച്ചു.

"കാപ്പി തരട്ടെ? ഞാന്‍ തന്നാ കുടിക്ക്വോ?" കാപ്പിയൊഴിച്ചു കയ്യില്‍ കൊടുത്തപ്പോള്‍ അവിശ്വസനീയതയോടെ കണ്ണുമിഴിച്ചെന്നെ നോക്കി. എന്നിട്ട് മേടിച്ചു കുടിച്ചു. ഞാനവളെ ചേര്‍ത്തു നിര്‍ത്തി ഒരുമ്മ കൊടുത്തു.
"ഒരു രഹസ്യം പറഞ്ഞു തരാട്ടോ. ആദിത്യണ്ണനും എണീയ്ക്കട്ടെ.." എന്ന് പറഞ്ഞു.

കുളി കഴിഞ്ഞ ഞാന്‍ കമിഴ്ന്നു കിടന്നപ്പോള്‍ കുളികഴിഞ്ഞ അമ്മ വന്ന് പുറത്ത് മരുന്നു വെച്ചു കെട്ടി, സോപ്പിട്ടു കൈകഴുകി, അടുക്കളയില്‍ കയറി പണിയെടുത്തു. ഫ്രിഡ്ജു പൊട്ടിത്തെറിച്ചില്ല. ചിരവ നൃത്തം വെച്ചില്ല. ഒന്നും സംഭവിച്ചില്ല!

ആദി കുളിയും സന്ധ്യാവന്ദനവും  കഴിഞ്ഞ് അരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു;

"എങ്ങന്യാ പൊറത്താവ്ണത് ന്നറിയ്യോ?"

"ഒരു കാക്ക പറന്നു വന്ന് നമ്മളെ തൊടുമ്പോള്‍.."

മുപ്പത് കൊല്ലം മുമ്പത്തെ അതേ കാക്ക! ഇനിയും ചത്തിട്ടില്ല!!

''അതേയ് ഈ ലോകത്തുള്ള മനുഷന്മാരായ മനുഷ്യമ്മാരൊക്കെ എവിട്ന്നാ വന്നത് ന്ന് പറഞ്ഞേ.."

''ദൈവം ണ്ടാക്കീതല്ലേ?"

"ആയ്‌ക്കോട്ടെ. ന്നാലും വന്നത് അമ്മേടെ വയറ്റ്ന്നല്ലേ?"

"അതെ."

"അമ്മമാരുടെ വയറ്റിലെ ഗര്‍ഭപാത്രം ന്ന് പറഞ്ഞ്ട്ട്‌ളള ഒരു സഞ്ചീല് കെടന്ന് വല്തായതാണ് നമ്മളൊക്കെ. അറിയില്ലേ? ഞാനും നീയും ആദിയും അപ്പപ്പനും അമ്മമ്മേം രാഹുല്‍ ഗാന്ധീം, നരേന്ദ്ര മോദീം പൃഥിരാജും യേശുദാസും ഗാന്ധിജീം ഐസക് ന്യൂട്ടനും.... എല്ലാ മനുഷ്യരും എട്ടുപത്തുമാസം അവരവര്‌ടെ അമ്മേടെ ഗര്‍ഭപാത്രത്തിനകത്ത് സുഖായി കെടന്ന്ട്ടാണ് ജനിയ്ക്കണത്. ല്ലേ?"

ആദിയും ലക്ഷ്മിയും അതെയെന്നു തലയാട്ടി.

"ന്നാലേയ് പെങ്കുട്ട്യോള് ഒമ്പതിലും പത്തിലും കോളേജിലുമൊക്കെ പഠിക്കാന്‍ മാത്രം വലുതാവുമ്പോ ദൈവം അവര്‌ടെ വയറ്റിനകത്തെ ഗര്‍ഭപാത്രത്തില് നല്ലൊരു ബെഡ്ഡുണ്ടാക്കാൻ തുടങ്ങും. അവര്ക്ക് വല്താവുമ്പോ അമ്മമാരാകേണ്ടേ? കുഞ്ഞുവാവയ്ക്ക് കിടക്കാൻ സോഫ്റ്റ് സോഫ്റ്റായിട്ട്.. ലേശം രക്തക്കുഴലുകളും ചോരയും കൊണ്ടൊരു കുഞ്ഞി ബെഡ്. അഥവാ, കുഞ്ഞുവാവയുണ്ടാവാണെങ്കില്‍ അതിൽ കിടക്കും. ഇനിപ്പോ കുഞ്ഞുവാവയുണ്ടായിട്ടില്ലാച്ചാ കുറേ ദിവസം കഴിയുമ്പോ ആ ബെഡ്ഡ് പഴയതാവില്ലേ? അപ്പോ അത് മാറ്റിക്കളഞ്ഞ് നല്ല പുതിയ ബ്ലഡിന്റെ ബെഡ്ഡുണ്ടാക്കും. പഴയ ബെഡ്ഡു മാറ്റുമ്പോ അതിനുപയോഗിച്ച ചോരേം രക്തക്കുഴലുമൊക്കെ ഗര്‍ഭപാത്രത്ത്ന്ന് അടര്‍ന്ന് നമ്മള് മൂത്രൊഴിക്ക്ണ അത്ക്കൂടെ പുറത്ത് പോകും. പക്ഷേ; മൂത്രൊഴിയ്ക്ക്ണ, അപ്പിയിട്ണപോലെ ഒറ്റയടിയ്ക്ക് പോകൂല ട്ടോ. നാലഞ്ച് ദിവസം കൊണ്ട് ലേശം ലേശമായാണ് പോവുക."

രണ്ടാളും ശ്രദ്ധയോടെ, ഭയമില്ലാതെ, കൗതുകത്തോടെ കേള്‍ക്കുകയാണ്.

"അങ്ങനെ ബ്ലഡ് പോയാല്‍ നമ്മടെ കുപ്പായത്തിലൊക്കെ ആവില്ലേ? അതിനാണ് ആ സാനം വെക്ക്ണത്.."

"എത്?!"

"പാഡ്. അറിയില്ലേ?പരസ്യത്തിലൊക്കെ കണ്ടിട്ടില്ലേ? സ്റ്റേ ഫ്രീ, വിസ്പര്‍.."

''ആ.. ഡയപ്പറല്ലേ? ഇനിക്കറിയാം. അമ്മേടെ അട്ത്ത്ണ്ട്..."

"അതന്നെ. അതു വെച്ചാല്‍ ചോര ഡ്രസ്സിലൊന്നുമാവില്ല. നല്ലതല്ലേ?"

''ഉം. അപ്പോ... ന്റെ അമ്മയ്‌ക്കൊക്കെ ബ്ലഡ് പോവും!! "

''ലോകത്തെ പെണ്ണുങ്ങളായ പെണ്ണുങ്ങള്‍ക്കൊക്കെ.. അമ്മയായവരും ഇനി വലുതായി അമ്മയാകാന്‍ പോകുന്നവരുമൊക്കെ.."

"അതേയ്, പ്രസന്നമ്മാ, എത്രാം ക്ലാസ്സിലെ ചേച്ചിമാര്‍ക്കാ അങ്ങനെയാവാ?"

ലക്ഷ്മിക്കുട്ടിയുടെ സ്വരത്തില്‍ ആകുലത കലര്‍ന്നോ?
അവളെയൊന്നു കെട്ടിപ്പിടിച്ച്, നെറ്റിയിലുമ്മ വെച്ച്, മുടിയിഴകളൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു:

''തങ്കം പേടിയ്ക്കണ്ട. ഹൈസ്‌ക്കൂളിലൊക്കെ പഠിക്ക്ണ വല്യ ചേച്ചിമാര്‍ക്കല്ലേ അതൊക്കെ. അതിനൊക്കെ ഇനി കൊറേ കാലമില്ലേ?"

സത്യം പറയട്ടെ; എട്ടാം ക്ലാസ്സില്‍ രണ്ടുമാസമിരുന്നിട്ടും ആദിയുടെ മുഖത്ത് ഒരു ഗൂഢസ്മിതവും വിടരാഞ്ഞപ്പോള്‍ എനിക്കവനോടുള്ള വാത്സല്യം കൂടി. (ആ ഗൂഢസ്മിതം വിടർന്നിരുന്നെങ്കിലും എനിക്കവനോടുള്ള വാത്സല്യം കൂടുമായിരുന്നു)

"അപ്പോ, ഇങ്ങനെ മാസം മാസം കുറച്ച് ചോര പുറത്തു പോണേനാ എല്ലാരും 'പൊറത്താവ്വാ' ന്നു പറേണത്. അല്ലാതെ കാക്ക പറന്നുവന്ന് മേല് മുട്ട്ണതൊന്ന്വല്ല. ന്തേയ്?"

''നിയ്ക്കും സംശയണ്ടായിരുന്നു. കാക്കയെന്താ എപ്പളും അമ്മേനേം ചിന്നുക്കേനേം മാത്രം തൊട്ണത് ന്ന്..."

"ആ. അതോ.. അമ്മമ്മേപ്പോലെ കുറേ പ്രായായാല്‍ പിന്നെ ദൈവം കുട്ടിയെത്തരില്ല. വയസ്സായി വയ്യാണ്ടായാ കുഞ്ഞിക്കുട്ട്യോള്‍ടെ പിന്നാലെ ഓടാനുള്ള ആരേഗ്യമൊന്നും ണ്ടാവില്ലല്ലോ. അപ്പോപ്പിന്നെ ചോരബെഡ്ഡ് ഉണ്ടാക്കേമില്ല. പുറത്താവ്വേമില്ല. ആദിത്യന് ന്നെ തൊടാന്‍ പേടീണ്ടോ ഇപ്പോ? നിന്റെ പൂണൂല് പൊട്ടിപ്പോവ്വ്വൊന്നൂല്ല. ഒന്നു തൊട്ട് നോക്കടാ."

"യ്ക്ക് പേടിയൊന്നൂല്ല. ഈ അമ്മേം അമ്മമ്മേം ചീത്ത പറഞ്ഞാലോന്ന് വച്ചിട്ടാ.." അവനെന്നെ തൊട്ടുകൊണ്ടു പറഞ്ഞു.

"തൊടാന്‍ പാടില്ലാന്ന്ള്ളതൊക്കെ അന്ധവിശ്വാസാണ്. പക്ഷെ പെണ്ണുങ്ങക്ക് ആ സമയത്ത് വിശ്രമം വേണ്ടിവരും. വയറുവേദനേം, ദേഷ്യോം, സങ്കടോം, ഒറക്കോം, ഗ്യാസും ഒക്കെണ്ടാവും ചെലോര്‍ക്ക്.."

''ആ. ശര്യാ. അമ്മയ്ക്ക് ഭയങ്കര ദേഷ്യാ അപ്പോ. ഞാനെന്തെങ്കിലും തമാശയ്ക്ക് ചെയ്താ അമ്മ നല്ലോണം ചീത്ത പറയും."

"ഉം.. ചെലപ്പോ കരച്ചിലും വരും. ആ സമയത്ത് അമ്മേനെ ബുദ്ധിമുട്ടിയ്ക്കാമ്പാടില്ല. സ്‌നേഹത്തോടെ നോക്കണം ട്ടോ. നിങ്ങള് രണ്ടാളും പത്ത് മാസം കെടന്ന കൂടല്ലേ വേദനിയ്ക്ക്ണത്? തൊട്ടാ അശുദ്ധാവും ന്നൊക്കെ അന്ധവിശ്വാസാണ്. മൂത്രോം അപ്പീം മണക്ക്ണ കുഞ്ഞിക്കുട്ട്യോള്, ഛര്‍ദ്ദീം വയറ്റുന്നോക്കും ഒക്കെ പിടിച്ചോര്, വല്യേ മുറിയായി ചോരേം ഒലിപ്പിച്ച് നടക്ക്‌ണോര് ഒക്കെ പൊറത്താവണ്ടേ എന്നാല്. യെന്തിന്!! തുമ്മീം പിഴിഞ്ഞും നനഞ്ഞ കര്‍ച്ചീഫും പിടിച്ചു നടക്ക്ണ ജലദോഷികള് നമ്മളെ തൊടാനേ പാടില്ല. അല്ലേ തങ്കൂ.. വൃത്തികെട്ട സാനം മൂക്കീന്ന്ങ്ങനെ ഒലിച്ചൊലിച്ച് വരില്ലേ നാലഞ്ചൂസം?"

"അദ് ശര്യാ. ഞാന്‍ പ്രസന്നമ്മേനെ തൊടും. ഇനിക്ക് പേടില്ല."

''ഉം. ഞാന്‍ തങ്കൂനേം തൊടും അടുക്കളേലും കേറും. പക്ഷെ കുളിച്ച് സന്ധ്യാവന്ദനം ചെയ്യ്ണ ആദീനേം ദൈവത്തിനേം വെളക്കും ഒന്നും  തൊടില്ല. എന്താന്നറിയ്വോ? അമ്മമ്മക്ക് വെഷമാവും. നമ്മള് നമ്മളെ സങ്കടപ്പെടുത്താന്‍ പാടില്ല എന്നത് പോലെ പ്രധാനല്ലേ നമ്മള് മറ്റുള്ളോരേം സങ്കടപ്പെടുത്താന്‍ പാടില്ലാന്ന്ള്ളത്. മറ്റുള്ളോരോട് ചര്‍ച്ച ചെയ്യാം. അവര്‍ക്കറിയാത്തത് പറഞ്ഞു കൊടുക്കാം. അതിന്റപ്പുറം അവരുടെ ചില പഴയ വിശ്വാസങ്ങളെ വല്ലാതെ വേദനിപ്പിക്കാന്‍ ചെല്ലരുത്. അദല്ലേ അയ്ന്റെ ശരി?"

''ഊം.. "

"ന്നാലേയ് ഇപ്പൊ പറഞ്ഞതില് ഇനി എന്ത് സംശയണ്ടെങ്കിലും ചോയ്ക്കാന്‍ മടിക്കരുത് ട്ടോ. നേരിട്ടോ ഫോണിലോ ചോയ്ക്കാം. അല്ലെങ്കി, നിങ്ങടെ അമ്മേടടുത്തോ അച്ഛന്റടുത്തോ ചോയ്ക്കാം. സ്‌കൂളിലെ കൂട്ടുകാര് വല്ല പൊട്ടത്തരോം പറഞ്ഞ് തന്നാ അതങ്ങനന്നെ വിശ്വസിക്കണ്ട. ട്ടൊടാ ആദികുമാരാ."

2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രേമക്കത്ത്

അനുരാഗലോല ഗാത്രി...

ഞാനിതെത്രാം തവണയാണ് കേൾക്കുന്നത്! നമ്മൾ രണ്ടാളും മാത്രമുള്ളൊരു ലോകം.. കിടപ്പു മുറി, കടൽത്തീരം, കാട്, കുന്ന്, പാടം, സൈക്കിൾ, കാറ്, ബൈക്ക്, കപ്പല്... സന്ധ്യ, രാത്രി, മഞ്ഞ്, മഴ, തണുപ്പ് , വിയർത്തു പുഴുക്കുന്ന ചൂട്, പുലരി, ഭക്ഷണം, വിശപ്പ്, ദാഹം, കിണറ്റുംകടവ് , അമ്പലം, വീട്, അടുക്കള, കണ്ണുകൾ, കൈകൾ, മിടിക്കുന്ന ആജ്ഞ, തുടികൊട്ടുന്ന ഹൃദയങ്ങൾ, കിതപ്പ്, വിയർപ്പ്, ചുണ്ട്, നെഞ്ച്, പുറം, കാലുകൾ, പാദങ്ങൾ, കോർത്തും കുതറിയും കളിയ്ക്കുന്ന വിരലുകൾ, പാട്ട്, സിനിമ, നിശബ്ദത, ഇരുട്ട്, ധ്യാനം, ഗന്ധങ്ങൾ ...

പരസ്പരം ബന്ധിപ്പിയ്ക്കാൻ കഴിയാത്ത എന്തെങ്കിലും നമുക്കിടയിലുണ്ടോ! ഈ ലോകത്തുണ്ടോ! നമ്മളിന്നേ ഒന്നാണ്. ഇനിയെന്നും.. എന്റെ പൊന്നേ.. നിന്നെ സ്നേഹിയ്ക്കാൻ, വാത്സല്യം കൊണ്ടു മൂടാൻ, പ്രേമപൂർവം ലാളിയ്ക്കാൻ, കാമത്തോടെ കണ്ണിലേയ്ക്കുറ്റു നോക്കാൻ, പരസ്പരം ചികഞ്ഞ് കളിയായി കലഹിക്കാൻ യോഗ്യത നേടണമെങ്കിൽ ഇനിയുമെത്ര തപസ്സു വേണമോ! ജന്മങ്ങൾ വേണമോ! എന്റെ ശിവനെ, നീ നിശ്ചയിച്ചുറപ്പിച്ച സമാഗമത്തിൽ അല്ല എനിക്കു വിശ്വാസമില്ലാത്തത്... എന്റെ - നമ്മുടെ യോഗ്യതയിലാണ്.കാരണം ഒന്നായി നാം നേടുന്നതൊരു യോഗ നിദ്ര തന്നെയാകാം. പ്രപഞ്ചത്തിലേയ്ക്കു മടങ്ങാൻ വിമുഖത കാട്ടുന്നൊരു ആഹ്ലാദസ്ഥലി. ആനന്ദവാടി. സ്വർഗം. അതിലേക്കൊരു പുഷ്പകവിമാനം പൂക്കളാലലങ്കരിക്കപ്പെട്ട് വരുമ്പോഴെല്ലാം നാമതിൽ കയറിയിരിയ്ക്കും. ആരെല്ലാമോ വലിച്ച് താഴെയിറക്കും.

കമിഴ്ന്നു കിടക്കുന്ന നിന്റെ  പുറത്ത് വിരലുകൾ കൊണ്ടടിവെച്ചു നടന്നും ഇക്കിളിയാകുന്ന വിധം ലോലമായ് തലോടിയും പല്ലടയാളം പതിയും വിധം കടിച്ചും കയറിയിരുന്നും കളിയ്ക്കുകയാണ് ഞാൻ. നീലരാശിയിലൊരു മച്ചയുണ്ടോ അവിടെ? അതോ ചുവന്നു കാണുന്നത് എന്റെ വിരലടയാളങ്ങൾ തന്നെയോ!

പച്ചകുത്തിയ ഇടങ്ങളിലെല്ലാം വീണ്ടും വീണ്ടും അമർത്തിയുമ്മ വെച്ച് നമ്മുടെ ചിരപുരാതനമായ ജൈവ നിനവുകളിലേക്ക് ഉണരും നമ്മൾ.

എന്നും എന്റെ കളിയിടമായ നിന്റെ നെഞ്ചിനെക്കുറിച്ച് എന്തു പറയാനാണ്!

കൊഴുപ്പടിയുന്നോ, വ്യാസം കൂടുന്നോ എന്നു സദാ ജാഗ്രത്തിലിരിയ്ക്കുന്ന നമ്മുടെ വയറുകൾ ആർക്കാണു കൂടുതൽ, ഏതാണു ഭംഗിയെന്നു കളി പറഞ്ഞ് താരതമ്യം ചെയ്യേണ്ടേ?

തുടകൾ, മുട്ട്, കാലുകൾ, പാദങ്ങൾ.. എങ്ങിനെയൊക്കെ നിന്നെ സന്തോഷിപ്പിയ്ക്കാമെന്ന് ഞാൻ ഗവേഷണം ചെയ്തു കൊണ്ടേയിരിയ്ക്കും.. എന്റെ മുഴുവൻ ശരീരം കൊണ്ടും. നിനക്കതറിയില്ലേ?

മടി, ആലസ്യം, ക്രിയാത്മകത.. നിന്റെ കുതൂഹല മിഴികൾ എന്നിലൊട്ടിപ്പിടിയ്ക്കും. നാമൊരുമിച്ച് ബാല്യവും കൗമാരവും യൗവനവും നുകരും. വാർദ്ധക്യം മനസ്സിനേൽക്കാതെ സന്തോഷത്തോടെ മരണം താണ്ടി പുതുദേഹങ്ങളിൽ പിറക്കാൻ, ലീലകളാടി മറുപിറവികളാഘോഷിയ്ക്കാൻ നാമൊരുമിച്ച് പഠിയ്ക്കും. പരസ്പരം ഓർമ്മിപ്പിച്ചുറപ്പിയ്ക്കും.

നിന്റെ ശ്വാസം, നോട്ടം, പുഞ്ചിരി, നിന്റെ മോഹിപ്പിയ്ക്കുന്ന ശബ്ദം, നിന്റെയൊരു നഖം പോലും എനിക്കെത്ര പ്രിയപ്പെട്ടവയാണ്! എത്ര ഭക്തിയോടെയാണ് ഞാൻ നിന്റെ മുമ്പിൽ നിൽക്കുക! എത്രമാത്രം അഗാധമായ പ്രണയത്തോടെയാണ് എന്റെ തിണർത്ത ചുണ്ടുകൾ വീണ്ടും വീണ്ടും സമർപ്പിച്ച് എന്റെ ദേവനെ
ഞാൻ പൂജിക്കുക! അളവറ്റ ആദരവോടെ ആ കാൽപാദങ്ങളിൽ കവിൾ ചേർക്കുമ്പോൾ.. സന്തോഷം കൊണ്ട് ജന്മം തന്നെ മറന്നു ഞാൻ നിത്യനിദ്രയിലമരുമോ എന്നേ ഭയമുള്ളൂ. എന്റെ നാഥനെന്നെ അവിടെയും തനിച്ചാക്കില്ലെന്നും തോന്നും അപ്പോൾത്തന്നെ.

അതല്ല; നിന്റെയടുത്ത് തൊട്ടടുത്ത് പടിഞ്ഞിരുന്ന്, കണ്ണടച്ച് നാമൊരുമിച്ചൊരു യാത്ര പോകും. കൈകോർത്ത്.. തണുപ്പറിയാതെ.. അങ്ങു വടക്ക്.. ഹിമാലയത്തിൽ.. കാശിയിൽ.. ഗംഗോത്രിയിൽ.. മാനസരോവരത്തിൽ.. കൈലാസത്തിൽ..

ഉലകം മുഴുവൻ ചുറ്റാൻ എനിയ്ക്കു നിന്റെയൊരു ചെറുവിരൽ മാത്രം മതി. നാമെത്ര സന്തോഷത്തിലാണ്! നിന്റെ ഓരോ താമരയിതളും വിടർത്തുന്നതെന്റെ വിരലുകളാണ്. അതിന്റെ ഗന്ധമറിയുന്നത് നമ്മളൊരുമിച്ചാണ്..

ഈ ലോകം പ്രപഞ്ചോത്പത്തി മുതൽ ഉറ്റുനോക്കിയിരുന്നത്, കാത്തു കാത്തിരുന്നത്, ഇക്കണ്ട യുഗ കഥകളാടിയത്.. എല്ലാം നമ്മുടെ സമാഗമത്തിനാണ്. നീയെന്റെ ഈശ്വരനും ഞാൻ നിന്റെ ഈശ്വരിയുമാകാനാണ്. അവിടെ നമുക്ക് ഒന്നുചേരാം. ശേഷം ഈ ലോകം തന്നെയും നിലനിൽക്കുന്നില്ല. എല്ലാം നമ്മൾ മാത്രം. സുഖദു:ഖങ്ങളോ നന്മതിന്മകളോ ബാധിക്കാത്ത നമ്മൾ ആകാശത്തിൽ ജീവിക്കും. ചിരകാലം.

2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ചക്ക വട

ചക്കവട തിന്നിട്ടുണ്ടാവും; നിങ്ങക്കൊക്കെ പണ്ടേ പരിചയമുള്ളതാവും എന്നൊക്കെ കരുതിയാണ് ചക്കവടയുടെ കാര്യം ഇത്രനാളും മിണ്ടാതിരുന്നത്. ഇനിയിപ്പോൾ ചക്ക മുഴുവൻ പഴുത്തു ചീഞ്ഞിട്ടാണോടീ ചക്കവടയുടെ കാര്യോം പറഞ്ഞു വരുന്നത് എന്ന് മൂക്കുന്നവരോട് ഇതിന്റെ പഴുത്ത വേർഷൻ അവസാനം കൊടുത്തിട്ടുണ്ടെന്ന് സൂചിപ്പിച്ചോട്ടെ?

...ഊം?

സൂചിപ്പിച്ചു. ഇനി തുടങ്ങാം.

പ്രതിരോധങ്ങളേതുമില്ലാതെ മിക്സിയിലരയാൻ പാകത്തിൽ പച്ചച്ചുള അരിയുന്നത് നിങ്ങടെ ഇഷ്ടം.

ഒരിഞ്ച് ഇഞ്ചി ഇഞ്ചിഞ്ചായി നുറുക്കണോ അതോ ചക്കയ്ക്കൊപ്പം അരയ്ക്കണോ എന്നതും നിങ്ങടെ ഇഷ്ടം.

ഉശിരൻമാരെ ഇഷ്ടമാണെന്നോ? മിറ്റത്ത്ന്ന് രണ്ടുമൂന്നു കാന്താരി പറിച്ച് മിക്സിയിലുപേക്ഷിയ്ക്കൂ.

ഉപ്പിനു പിന്നെ ആദിമദ്ധ്യാന്തമില്ല. സർവാത്മനാ സ്വാഗതം.

ഒരിറ്റു വെള്ളമിറക്കാതെ അരച്ച ചുളയിലേയ്ക്ക് അരിഞ്ഞ സവോളയും പച്ചമുളകും  കരിവേപ്പും മനസ്സറിഞ്ഞ് ചേർക്കൂ- ഇഷ്ടമെങ്കിൽ മാത്രം.

നേരത്തെ സംഭരിച്ചു വെച്ച നേരും  നെറിയും നേർമയുമുള്ള പച്ചരിപ്പൊടി തൂവി വടമാവ്  പ്രേമപൂർവം കുഴച്ചെടുക്കില്ലേ?

അരിപ്പൊടി കൂടി മാവിന്  മുറുക്കം കൂടിയാൽ വടയുടെ  മുറുക്കം കൂടുമെന്നും അരിപ്പൊടി കുറഞ്ഞ് മുറുക്കം കുറഞ്ഞാൽ abdomenal fat deposit പോലെ വടയും മൃദുലലോലനായി എണ്ണ കുടിച്ചു മദോന്മത്തനായി ഡയപ്പറ് തൂങ്ങിയ കുഞ്ഞിനെപ്പോലെ കുതിർന്ന ടിഷ്യൂ പേപ്പറിൽ ദീർഘകാലം പോസ് ചെയ്യുമെന്നും ഓർമ്മിപ്പിയ്ക്കുക മാത്രമാണ് ഇവിടെ എന്റെ ദൗത്യം.

ഇഷ്ടമുണ്ടെങ്കിൽ മാത്രം ആ മാവ് ചൂടായ എണ്ണയിൽ ഒന്നു വറുത്തുകോരൂ. തന്നിഷ്ടപ്രകാരം  ഇത്രയുമൊക്കെ ചെയ്തതും പോരാ എനിക്കു ദക്ഷിണ വെക്കാതെ തിന്നാനാണ് പരിപാടിയെങ്കിൽ... ശോഭനമായ പ്രകൃതി നേരുന്നു.

പച്ചച്ചുള + ഇഞ്ചി + കാന്താരി + പച്ചമുളക് + സവോള + കറിവേപ്പില + അരിപ്പൊടി + ഉപ്പ്. മനസ്സിലായല്ലോ? വറുത്തെടുക്കാൻ എണ്ണയും.

മധുരവട.

പഴുത്ത ചുള നന്നായി അരച്ചെടുക്കുക. ജീരകം, ഉണക്കത്തേങ്ങ നുറുങ്ങനെ അരിഞ്ഞത്, ലേശം പൻസാരയോ ഒരു കഷ്ണം ശർക്കരയോ. പിന്നെ അരിപ്പൊടി കുറച്ചധികം( മധുരം കാരണം വലിയും കുടിയും കൂടും)
വടയായി വറുത്തെടുത്ത് സുഖമായി തിന്നൂ.

2019 ഓഗസ്റ്റ് 4, ഞായറാഴ്‌ച

വിശ്വപ്രഭ 2

ഒന്നരാടം  ഡോക്ടർ എന്നെ കെട്ടിച്ചു വിടും ഒന്നരാടം അമ്മ ഏട്ടത്തിയമ്മയും യും ചേർന്ന് എന്നെ കെട്ടിച്ചു വിടും നിലമ്പൂര് ആയതു ഭാഗ്യം yamaha സനിൽ വെച്ച് ഡിസ്ക് തെറ്റിയിരുന്നെങ്കിൽ എങ്കിൽ ജനം തന്നെ എന്നെ വീണ്ടും വീണ്ടും കിട്ടിയിരുന്നേൽ നെൽ എനിക്ക് ബോറടിച്ചു ഇടയ്ക്ക് ഞാൻ തന്നെ എന്നെ എന്നെ കെട്ടും ഉം ടും കെട്ടുമുറുക്ക് ഞാൽ ഇടയ്ക്കിടെ കെട്ടും അതും പിന്നെ മച്ചിൽ നോക്കി നോക്കി പാട്ടും കേട്ടു കിടക്കും കും ആദിത്യൻ ഒഴിച്ച് മറ്റാർക്കും ആർക്കും ഒരു ഉപദ്രവവും ഇല്ല ഇല്ല അവനെ പുതിയ പാട്ടുകളും അവളും ലിറിക്സും ആയി കെട്ടിലമ്മ വേട്ടയാടും തങ്കമ്മ ഡാൻസ് കളിക്കുമ്പോൾ അപ്പോൾ എനിക്കും കൊതി വരും ആം എ ഡിസ്കോ ഡാൻസർ തിയൊരു പ്രശ്നമാണ് തടിക്കുംഎന്നാലും എന്തോ ഒരസ്വസ്ഥത അമ്മയ്‌ക്കെന്നോട് പഴയ പോലെ സ്‌നഹമില്ലെന്ന തോന്നല്‍. മിനിഞ്ഞാന്ന് ചോദിച്ചു ആദ്യം ഒഴിഞ്ഞുമാറി. എഴുത്താണോ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പദ്മിനിയമ്മ!! ആദ്യമൊക്കെ അഭിമാനം തോന്നി, പിന്നെപ്പിന്നെ ചില എഴുത്തൊന്നും ഇഷ്ടമായില്ല സ്വീകാര്യമല്ലാത്ത പലകാര്യങ്ങളും എഴുതുന്നു. അനാവശ്യമായ തുറന്നെഴുത്തുകള്‍, പ്രണയം പോലും. ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു. കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ പേടിയാകും, അള്‍ക്കാരെന്തെങ്കിലുമൊക്കെ ചോദിക്കുമെന്ന്. ഇപ്പോള്‍ വായിക്കാറേയില്ല നിന്റെ എഴുത്തെന്ന് പറഞ്ഞു സുന്ദരിക്കുട്ടി. ഏഴാം ക്ലാസ്സും മനോരമയുമാണ് എന്റെ ദഗദംബ. പത്ത് മുപ്പത് കൊല്ലം മുമ്പ് ഞാന്‍ കട്ടുവായിക്കാന്‍ തുടങ്ങിയപ്പോഴേ വീട്ടില്‍ മനോരമ നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ പിന്നെ മാതൃഭൂമിയും മറ്റ് പലതും വായിച്ചെങ്കിലും മൂപ്പത്തിയാര് മൂന്ന് ദശകങ്ങള്‍ക്കിപ്പുറം വായിക്കുന്നത് എന്റെ എഫ്.ബി പോസ്റ്റുകള്‍ മാത്രമാണ്. മൊബൈല്‍ സാക്ഷരയായത് തന്നെ അതിനായിരിക്കണം.
പണ്ടത്തപ്പോലെയല്ല പല ബന്ധുക്കളും ലൈക്കാറില്ലല്ലോ നിന്റെ എഴുത്തെന്ന് പറഞ്ഞു അമ്മ. അതിന് ഈയിടെയായി ഞാന്‍ ഒന്നും എഴുതാറില്ലല്ലോ എന്ന് പറഞ്ഞെങ്കിലും സംഭവം സത്യമാണ്. പലര്‍ക്കും ശുഷ്‌കാന്തിക്കുറവ് ഞാനും ശ്രദ്ധിച്ചതാണ്. ഭര്‍ത്താവിന്റെ സപ്പോര്‍ട്ടുണ്ടായാലും നല്ല പ്രായം കഴിഞ്ഞാലും അരങ്ങത്തേക്കൊന്ന് വരണമെങ്കില്‍ അന്തര്‍ജനം ചീത്തപ്പേര് കേള്‍ക്കുക തന്നെ വേണം. കസിന്‍ ഹര്‍ഷി ഹണതെയുടെ കൂടെ നടത്തിയ മൂന്നോ നാലോ യാത്രകള്‍ അമ്മയെ വ്യാകുലപ്പെടുത്തുന്നുണ്ട്. ജാനൂട്ടി ചെറുതല്ലേയെന്ന്. ചിദംബരത്തും, തിരുവണ്ണാമലയിലും പോയപ്പോള്‍ മകളെ നോക്കാന്‍ വീട്ടില്‍ നാത്തൂനുണ്ടായിരുന്നു. ഇത്തവണ നടുവെട്ടി വെട്ടിലായതാണല്ലോ. ഞാനിനി കള്ളും കുടിച്ച് ബീഡിയും വലിച്ച് നടക്കുമോ എന്നടക്കം ഭയമുണ്ടാകും ആ പാവത്തിന്. നന്നായെഴുതി തെളിയിക്കാമെന്ന് വെച്ചാല്‍ കഷ്ടകാലത്തിന്  എഴുത്തൊന്നും വരാതെ കുറേയായി വായനയുമില്ല എഴുത്തുമില്ല. എങ്ങനെ തെളിയിക്കും എന്തു സമാധാനിപ്പിക്കും.
ഇന്നലെ വൈകിട്ട് വിശ്വേട്ടന്റെ പോസ്റ്റ് കണ്ട് ഡിസ്‌ക് മറന്ന ഞാന്‍ ഡിസ്‌കോ കളിച്ചെന്നതാണ് സത്യം. അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു എല്ലാരോടും എന്തൊക്കെയോ പറയുന്നു. കുറേ ചിരിക്കുന്നു. തലയ്ക്ക് കൈ വെയ്ക്കുന്നു. അണ്ണാനെപ്പോലെ അന്തം വിടുന്നു. പിന്നേം ചിരിക്കുന്നു. ആര്‍ക്കുമൊന്നും മനസ്സിലായില്ലെങ്കിലും ഏട്ടന്റെ മക്കള്‍ ആദിത്യനും തങ്കിമ്മയും (ശ്രീലക്ഷ്മി) മാത്രം എന്റെ കൂടെയോടുന്നു.

കൃത്യസമയത്ത് തന്ന പ്രമോഷന് വിശ്വേട്ടന് നമോവാകം. കെട്ടിക്കിടക്കുന്ന 500 പ്രണ്ട് റിക്വസ്റ്റുകളില്‍ കൈ വെയ്ക്കാന്‍ ഭയമാണെങ്കിലും ലൈക്കിലും കമന്‌റിലും പോയി നോക്കി സ്വീകരിക്കുന്നുണ്ട്. ശ്രദ്ധയില്‍ പെടാത്തതുണ്ടെങ്കില്‍ കമന്റിലൊന്ന് പറയൂ. കമന്റില്‍ എടുത്ത് പറഞ്ഞാല്‍ മാത്രമേ മെസഞ്ചറില്‍ പോയി അപരിചിതരെ നോക്കുന്ന പതിവുള്ളു. ബ്ലോക്ക് നീക്കാന്‍ ആന്‍ജിയോപ്ലാസ്റ്റിയും കൊണ്ട് വിശ്വേട്ടന്‍ വന്നതിനാല്‍ എഴുതാന്‍ കഴിഞ്ഞോക്കുമെന്ന പ്രതീക്ഷയുണ്ട്. നന്ദി
ഉത്തരവാദിത്തത്തിന്റെ വലിപ്പം എന്റെ രചനോത്സുകത കൂട്ടട്ടെ....

വിശ്വ പ്രഭ

'ഏതോരു' fb സുഹൃത്തിന്റെ പുസ്തകപ്രകാശനത്തിനായി നാലാംക്ലാസുകാരിയെ അച്ഛനു വളർത്താൻ വിട്ട് 382 കിലോമീറ്റർ യാത്ര ചെയ്തു വരുന്ന വീട്ടമ്മ ആഭാസയാകാതിരിയ്ക്കാൻ പാകത്തിന് ജൂലൈ 26ന് 2001 എംഎസ്സി ബാച്ചിന്റെ ഒത്തുചേരലും 27ന് പിഎസ്സി ലിസ്റ്റിലുള്ളവരുടെ മീറ്റിങ്ങും   തരമായപ്പോൾ ഞാനിങ്ങു പുറപ്പെട്ടു. സാധാരണ  ആളുകളുടെ തലവട്ടം കാണുമ്പോൾ ഉൾവലിയുന്ന എന്നെ വലിച്ചു പുറത്തിടാൻ ഒരുപാട് നാളത്തെ കണക്കുകൂട്ടലുകൾക്കൊടുവിൽ fbയിൽ ആരോടുമൊന്നും സൂചിപ്പിയ്ക്കാതെ ചാടിപ്പുറപ്പെട്ടതായിരുന്നു. നീല പാപ്പാത്തി കൂടു വിരിഞ്ഞു പറന്ന സായന്തനത്തിൽ അവിടെ കണ്ടവരൊന്നും എന്നെ അപകർഷതയിലേക്ക് വലിച്ചില്ല എന്നതാണ് നേട്ടം. ലെനോവോ k8 plusലൂടെ ഞാൻ തൊട്ടറിഞ്ഞ പല മുഖങ്ങളും യാഥാർഥ്യങ്ങളായി കയ്യും വീശി മുന്നിലേക്കു നടന്നു വന്നത് ആശ്ചര്യകരമായി തോന്നുന്നു ഇപ്പോഴും. ഇത്തരമൊരു സന്ദർഭത്തിന് കാരണക്കാരിയായ മിനിചേച്ചീ, നന്ദി.

ഫേസ്ബുക്കിൽ നിന്ന് ഏറ്റവുമാദ്യം ചിന്തകളിൽ സജീവസാന്നിദ്ധ്യമായി മാറിയ പ്രിയഗുരുകാരണവർ  യെയാണ് ആദ്യം കണ്ടത്. അദ്ദേഹം യോടൊപ്പം നടന്നുവരുന്നു. പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറേയില്ലാത്ത, മുടി വളർത്തിയ ആണുങ്ങളെയോ കള്ളുകുടിച്ചവരെയോ എന്തിന് ആത്മവിശ്വാസമുള്ള പെണ്ണുങ്ങളെപ്പോലും കാണുകയേ വേണ്ടാത്ത ചുവരുകൾക്കുള്ളിൽ നിന്നാണ് ഞാൻ വന്നതെന്നോർക്കണം.
വിശ്വേട്ടനെ ഒന്നു നുള്ളി നോക്കണമെന്ന ആഗ്രഹം തരം പോലെ നിറവേറ്റി. ഞാൻ
സ്വപ്നം കാണുകയല്ലെന്നുറപ്പിയ്ക്കാനായിരുന്നു അത്.😉

ഗംഗാഡോക്ടറെന്നെ അടുത്തിരുത്തി.
എന്നു വേണ്ട; അവിടെക്കൂടിയ ഓരോരുത്തരേയും ഞാനാദ്യമായിട്ടു കാണുകയായിരുന്നു. ഒന്നുരണ്ടു മാസമായി എഫ്ബിയിൽ അധികം ആക്ടീവല്ലാതിരുന്നതുകാരണം മറന്നു തുടങ്ങിയ ചിലരും പരിചയമേയില്ലാത്ത അനവധി പേരും ഉണ്ടായിരുന്നു.

എല്ലാ പോസ്റ്റിനും ഞാൻ ലൈക്കും കമൻറും ഷെയറും വരദാനം ചെയ്തു പ്രലോഭിപ്പിച്ചിട്ടും തിരിച്ചറിയാഞ്ഞ വക്കീലിനെ മാത്രം ഇടിക്കണമെന്നു തോന്നി. വേദനിയ്ക്കാത്തതു കാരണം ഇടി ഓർമ്മയില്ലായിരിക്കും. ല്ലേ? നിർലോഭം മിണ്ടിയ സുന്ദരേട്ടനും  ആത്മവിശ്വാസം കൂട്ടി എന്നെ കുഴിയിൽ വീഴാതെ സഹായിച്ച പലരിൽ പെടും. പേരു പറയാൻ മറന്നതിൽ ആരും പരിഭവിക്കരുതേ. നമ്മുടെ ഓർമ്മക്കുറവ് മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്നത് ധാരാളിത്തമുള്ള ഒരു വെല്ലുവിളിയാണല്ലോ.

അപ്പുറത്തെ പന്തിയിലിരുന്ന നെ ഇതാരായിരിയ്ക്കുമെന്ന് പലതവണ മസ്തിഷ്കത്തിൽ ചൊറിഞ്ഞു നോക്കിയെങ്കിലും ലും തിരിച്ചറിഞ്ഞില്ല. ഇനിയും എത്ര പരിചയക്കാരുണ്ടായിരുന്നോ ആവോ! അറിയാത്ത നഗരത്തിൽ അഡ്രെസ് തിരഞ്ഞു പോകേണ്ടിയിരുന്നതിനാൽ വന്നപ്പോഴേയ്ക്കും ഞാനിറങ്ങി. വിലപ്പെട്ട ഓർമ്മകൾ മായരുതെന്ന പ്രാർത്ഥനയോടെ.

26ന് രാവിലെ സുധ ടീച്ചറുടെ വീട്ടിൽ വെച്ചാണതു സംഭവിച്ചത്. സിംപിളായി ഞാനൊന്നു കുനിഞ്ഞു നിവരുമ്പോൾ നടു വെട്ടി ഞാൻ വെട്ടിലായി. 27ലെ മീറ്റിംഗ് കഴിഞ്ഞ് കുഴഞ്ഞ നടുവുമായി എങ്ങനെയോ നിലമ്പൂരിലെ വീട്ടിലെത്തി. ഇപ്പോ ഉഴിച്ചിലും കിഴിയും ഒരരക്കെട്ടുമുണ്ട്. അരക്കെട്ടെന്നു പറഞ്ഞുകൂടാ. ഒരൊന്നൊന്നരക്കെട്ട്. ഡിസ്കിലൊരു ഡിസ്കോ. Hard  diskന് തകരാറില്ലെങ്കിലും എഴുത്തും വായനയും വിരക്തം. fbയോടൊരു വൈക്ലബ്യം.

ഭാരമെടുക്കേണ്ടാത്ത പണികളെന്തും ചെയ്യാമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതിനാൽ മൂന്നുനേരം ഭക്ഷണത്തിനും രണ്ടു കാപ്പിയ്ക്കും മാത്രമേ അടുക്കള വഴി പോക്കുള്ളൂ. ശരീരമനങ്ങുമ്പോഴും അനങ്ങാത്തപ്പോഴും മാത്രം ചെറുതായി വേദന തോന്നും. എന്നാലും ലോറി, ജെസിബി, ആസിഡ് ഒന്നുമല്ലല്ലോ. വെറുതെ സിമ്പിളായി ഒന്ന് കുനിഞ്ഞു നിവർന്നതല്ലേ എന്നതെന്നെ ആനന്ദതുന്ദിലയാക്കുന്നു. അഞ്ചുമണിക്ക് ഹാസനിൽ വീടണയുന്ന നാലാം ക്ലാസുകാരിയാണെങ്കിൽ താക്കോൽ സൂക്ഷിക്കാനും ഏഴുമണിയോളം മഴയിരുട്ടിൽ ഒറ്റയ്ക്കിരിക്കാനും പഠിച്ചു.
മിഷ്ടർ ക്ക് വീട്ടിലെ മറ്റെല്ലാ ജോലികൾക്കുമൊപ്പം എണ്ണയും പച്ചമരുന്നും നനഞ്ഞ തുണിലക്കേണ്ടി വരുന്നില്ലല്ലോ എന്ന സന്തോഷവുമുണ്ട്.