2018 ജൂലൈ 25, ബുധനാഴ്‌ച

നടത്തം

ഒരു നടത്തമായാലോ? തണുപ്പില്ലാത്ത രാത്രിയിൽ... നിഴലില്ലാത്ത വീഥിയിൽ... കാറുകൾ ഓരംപറ്റിയുറങ്ങുന്ന വീതിയുള്ള പാതയിലൂടെ ടെറസുകളിലേക്ക് പടർന്ന വള്ളികളിൽ രാത്രി വിരിയുന്ന വെളുത്ത പുഷ്പങ്ങൾ സുഗന്ധം പുതപ്പിച്ച ബംഗ്ലാവുകൾ മയങ്ങുന്ന വഴിയോരങ്ങളെ ശല്യപ്പെടുത്താതെ... പറയാനുള്ളവയെല്ലാം പറയാതറിയാൻ കഴിയുന്നത്ര അടുത്തടുത്തായ്...
കൈകൾ കെട്ടി ഉലാത്തും പോലെ പതിയെ നടക്കാം. വെളിച്ചത്തിൽ ചവിട്ടാതെ വെളിച്ചം മുറിച്ചുകടക്കാതെ ഇരുളിൽ നടക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ