ഞാനൊരാണായിരുന്നേൽ..
റോഡ്സൈഡിലെ കലുങ്കിലിരുന്നു ആകാശോം ഭൂമീം കാണുമായിരുന്നു.
എന്നും പൊഴേൽ കുളിച്ച് നനഞ്ഞ തോർത്തും പുതച്ച് നക്ഷത്രങ്ങളേം നോക്കി വീട്ടിലേക്ക് നടക്കുമായിരുന്നു.( ചാലിയാറിനെ വെള്ളത്തിനിപ്പോൾ ചൊറിച്ചിലായത് എന്റെ അസൂയ കൊണ്ടാവും)
യാത്ര.. യാത്ര.. യാത്ര.. സന്യാസിയാവാമായിരുന്നു.
ലോകത്തുള്ള പ്രേമിക്കാനാശിക്കണ പെണ്ണുങ്ങളെ ഒക്കെ പ്രേമിക്കു മായിരുന്നു. (എന്നു രസാ ലേ പെണ്ണുങ്ങള്!! ഈ ആണുങ്ങള് ഒരു രസോല്ല)
ബീഡിയും സിഗരറ്റും എന്തായാലും വലിച്ചു നോക്കണം. എന്നിട്ട് പുക കൊണ്ട് വലയം ണ്ടാക്കണം.
ചൂടത്ത് ഷർട്ടിടാതെ വീട്ടിലും വേണെങ്കി നാട്ടിലും തേരാപാരാ നടക്കുമായിരുന്നു.
മുടില്ലാത്തോണ്ട് ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും തലക്ക് കുളിക്കാമായിരുന്നു. (ൻറമ്മേ! ഷേവ് ചെയ്യാനുള്ള മടി കാരണം നിക്കാണാവണ്ട. പല്ലൊക്കെ തേക്ക്ണ പോലെ എടയ്ക്കിടയ്ക്ക് വേണ്ടേ!)
എല്ലാറ്റിനുമുപരി നാല് നേരം പുതിയപുതിയ സാധനങ്ങള് വെച്ചുണ്ടാക്കി തരാനും പാത്രം കഴുകാനും മടിയില്ലാത്ത, അധികം വഴക്കിനു വരാത്ത, കുട്ടികളുടെ എല്ലാ കാര്യവും ഒറ്റക്ക് നോക്ക്ണ, മൊബൈലിൽ ഒന്നും ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ഒരു പെണ്ണിനെക്കെട്ടി സുഖായിട്ടങ്ങട് ജീവിക്കുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ