2018 ജൂലൈ 10, ചൊവ്വാഴ്ച

രണ്ടു രൂപ

കാത്തു കാത്തു വച്ചൊരു രണ്ടു രൂപ നോട്ട്...
അതിന്റെ ഓറഞ്ച് വർണ്ണവും രണ്ടെന്ന അക്കത്തിന്റെ ഭംഗിയുള്ള ആകാരവും ഞാനിഷ്ടപ്പെട്ടു.
പ്രണയ ദൈവത്തിന്റെ നടയ്ക്കൽ ഞാനാദ്യമായി പോയപ്പോൾ ഏറെ ചിന്തിച്ചും മടിച്ചും കാണിക്കവഞ്ചിയിൽ ഇട്ടു ഞാനത്.
നിറഞ്ഞു കഴിഞ്ഞൊരു ഭണ്ഡാരമായിരുന്നത്.
അതിലെ തിങ്ങിനിന്ന കനമേറിയ തുട്ടുകളുടെ നിശ്വാസക്കാറ്റിൽ, അകത്തേക്ക് കടക്കാൻ തുനിഞ്ഞ എന്റെ പ്രിയപ്പെട്ട സമ്പാദ്യം ദൂരെയെങ്ങോ പറന്നുവീണു.
ഇനി മഴവെള്ളത്തിൽ നിന്നത് പെറുക്കിയെടുത്ത്, മണ്ണുതുടച്ച്, ഇസ്തിരിയിട്ടുണക്കി എടുത്തു വെയ്ക്കട്ടെ. വല്ല ദേവനും വന്ന് കൈ നീട്ടിക്കാണിച്ചാൽ ഉള്ളം കയ്യിൽ വെച്ചു കൊടുക്കാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ