ആന കിടന്നിടത്ത് പൂട പോലുമില്ല.
കനലെരിഞ്ഞിടത്ത് ചാരം പോലുമില്ല.
ഒരുപാട് നാളുകൾക്കു ശേഷം ഇന്നലെ വിളിച്ചിരുന്നു.
"ഹലോ... ആരാണ്?" എന്ന ചോദ്യത്തിൽ യുഗങ്ങളുടെ വിദൂരത...
ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു, ആ ശബ്ദം തനിക്കും അപരിചിതമായിക്കഴിഞ്ഞിരിക്കുന്നു.
വാക്കുകൾക്കിടയിലെ മൗനം ഒരുതവണ പോലും സല്ലാപച്ചിറകു വിടർത്തിയില്ല. മൗനങ്ങൾ മൗനങ്ങളായും വാക്കുകൾ വാക്കുകൾ മാത്രമായും വഴിയോരക്കാഴ്ചകളായി കടന്നുപോയി.
കഴിഞ്ഞു.
അതവളെ കടന്നുപോയിരിക്കുന്നു.
ഒരു അതിവേഗത്തീവണ്ടി പോലെ...
ഉള്ളിലെ ചലനങ്ങളും ശബ്ദങ്ങളും ഒന്നും വ്യക്തമാക്കാതെ.
അതിനെ പിന്തുടരുന്ന കാറ്റു പോലും അവളെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.
😥
മറുപടിഇല്ലാതാക്കൂ