2018 ജൂലൈ 6, വെള്ളിയാഴ്‌ച

മിന്നാമിന്നി

അഗ്നിയെ ലക്ഷ്യമാക്കി കുതിക്കുന്ന മിന്നാമിന്നിപ്പെണ്ണേ, കൈ രണ്ടും നീട്ടി നീ വിധിയെ വരിക്കുമ്പോൾ
നീയറിയാതെ നീട്ടുന്ന രണ്ടുകൈകൾ കൂടിയുണ്ട് നിൻറെ കൈക്കുള്ളിൽ.
ഒന്ന് ഒരു കുഞ്ഞു ഇടംകൈ. വളകൾ ഇടാൻ ഏറെ കൊതിയുള്ളത്.
ഇനിയൊന്ന് പരന്നു വലിയൊരു വലംകൈ. നിൻറെ മുറിവിൽ പുരട്ടാൻ എടുത്ത വെണ്ണയാണ് അതിൽനിന്നുരുകിയൊലിക്കുന്നത്.
നീയറിയാതെ, അവരറിയാതെ രണ്ടും നിന്നിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആത്മബലിക്കായി ഇറങ്ങിത്തിരിച്ചവളെ..
പ്രണയതീർത്ഥം തളിച്ചാലമരുമോ അവയുടെ വേവ് ?
അതോ, ആ പൊള്ളിയ കൈകളിലെ ഉദകപ്പോളകളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന നീരിൽ കെട്ടുപോകുമോ സ്വാർത്ഥനായ പ്രണയസൂര്യനിലെ തീ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ