2019 ജനുവരി 25, വെള്ളിയാഴ്‌ച

vk n രവിയേട്ടൻ

വി കെ എൻ വിട പറഞ്ഞു വിരഹത്തിന്റെ വൺ ആന്റ് ഹാഫ് ഡെക്കേഡ്സ് വീണുപോയിരിയ്ക്കുന്നു എന്ന് ഒരു ഓർമ്മക്കുറിപ്പുമായി raveendran n nadumana എന്ന എന്റെ രവിയേട്ടൻ. ദിവസത്തിൽ ഏറ്റവും കൂടുതൽ തവണ വികെ എന്നിനെ ഓർക്കുന്ന മലയാളി എന്നൊരു ബഹുമതി ഉണ്ടാകുമെങ്കിൽ എനിയ്ക്കോർമ്മ വെച്ച നാൾ മുതൽ അതിനർഹൻ. സ്വകാര്യമായി എനിയ്ക്കയച്ച വി കെ എൻ സ്മരണകൾ ഞാനിവിടെ പോസ്റ്റു ചെയ്യുന്നു.

"വി കെ എൻ എന്ന എൻറെ മലയാളം മാഷ്..."

"വി കെ എൻ -
നോവലിസ്റ്റ്, കഥാകാരൻ.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും വലിയ മലയാളി ഹ്യൂമറിസ്റ്റ്."

"Historical satire എന്ന "genre" അദ്ദേഹത്തിന്റെ സൃഷ്ടിയാണ്."

''പത്തിൽ പഠിയ്ക്കേ, മാതൃഭൂമി വാരികയിൽ "പിതാമഹൻ" എന്ന നോവൽ ഖണ്ഡശ: വന്നിരുന്നു.  അന്നതു വായിച്ചിരുന്നു."

"അദ്ദേഹത്തെ ആദ്യമായി നേരിട്ടു കണ്ടതും കേട്ടതും 1988 ജൂലായ് 31നാണു്‌. എം ആർ റഹ്മാൻ സംവിധാനം ചെയ്ത "ബഷീർ ദി മാൻ" എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന്നു വന്ന അദ്ദേഹം, ബഷീറിനോടൊപ്പം സ്റ്റേജിൽ ഇരുന്നു സംസാരിച്ചു. "

"വെറും പത്താം ക്ലാസ്. ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ് എല്ലാം ഇടകലർന്നു വരുന്ന ഭാഷ.
കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ പ്രതിഭ. "

"പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ടു. 1991 ഓഗസ്റ്റിൽ. ഒന്നര മണിക്കൂർ സംസാരിച്ചു.
ഒളിംപിക്‌സ് മെഡൽ കിട്ടിയ പോലെ തോന്നി. "

"ഉഡുരാജമുഖി
മൃഗരാജകടി
ഗജരാജവിരാജിത മന്ദഗതി
എന്നു കേട്ടിട്ടില്ലേ?"

"പയ്യൻ അദ്ദേഹത്തിന്റെ പ്രശസ്തനായ കഥാപാത്രം. പിന്നെ, സർ ചാത്തു, ജനറൽ ചാത്തൻസ്... "

''ഒരു തീവണ്ടിയാത്ര അടങ്ങിയ അദ്ധ്യായത്തിനു പേരു്‌, "ശകടകടാകടമന്ദഗതി" എന്നായിരുന്നു."

"വരും ജന്മത്തിലെങ്കിലും വരകവിയും വരപണ്ഡിതനുമായി വന്ന് വരലക്ഷ്മി ഉണ്ണുനീലിയുടെ വരനായി വാഴാൻ വഴി തരണേ വരയ്ക്കൽ വഗവതി വലിയമ്മേ, വാഗീശ്വരീ എന്നു വാരിയർ വചനത്തിൽ വാഴ്ത്തി." ഇതു്‌ മഞ്ചൽ എന്ന നോവലിലെ ഒരു വാക്യം.

നളചരിതം മൂലം എന്ന കഥയിൽ, നായകനു്‌ "കുട്ടികൾ ഉണ്ടായില്ല, അതുകൊണ്ട് കല്യാണം കഴിച്ചില്ല."

പരിഭ്രാന്തി പതുക്കെപ്പതുക്കെ പയ്യനിൽ പടം പൊക്കി. (പ്രാസം അറിയാതെ വന്നതാണ്‌, ക്ഷമിക്കണം) ഇതു മറ്റൊരു കഥയിൽ. 1975 ൽ വായിച്ചതാണ്! ഇപ്പോഴും ഓർക്കുന്നു.

https://www.google.com/url?sa=t&source=web&rct=j&url=https://ml.m.wikipedia.org/wiki/%25E0%25B4%25B5%25E0%25B4%25BF.%25E0%25B4%2595%25E0%25B5%2586.%25E0%25B4%258E%25E0%25B5%25BB.&ved=2ahUKEwirtKCjz4jgAhVBWysKHUh7DTYQFjAKegQIAhAB&usg=AOvVaw1x5g1STZniwa3dHbjVwrhT&cshid=1548408555387

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ