ഞാൻ പൂവരശിന്നലകാണ്. നീ തിളച്ചു കുറുകി അമൃതാകേണ്ട പായസവും..
എന്നിലെ ഉയിരൂതി അഗ്നിയായി ജ്വലിച്ചു ഞാൻ നിന്നെ തപിപ്പിക്കും. നീ തിളച്ചു വറ്റി ശുദ്ധവും സാന്ദ്രവുമാകൂ..
എന്റെ പോടുകളിൽ നിന്നു പുറത്തുകടന്ന് എന്നിലാകെ ധൃതിയിലോടിപ്പരന്ന ചിതൽ പുഴുക്കളും എന്നോടൊപ്പം കത്തി നിനക്കു ചൂടേകും.
നിന്നിൽനിന്ന് കോടമഞ്ഞു പോലെ ഉയരുന്ന നീരാവി എന്റെ പുകയുമായിച്ചേർന്ന് ഒരേയുടലായി.. പിന്നെ.. പരസ്പരം അനാഥമാക്കി ഒറ്റപിരിഞ്ഞു നഷ്ടപ്പെടും..
ഞാൻ നീറിയെരിഞ്ഞ് ചാരമാകുമ്പോഴേയ്ക്കും നീ ആനന്ദം നിറഞ്ഞ അമൃതാകാമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ