2019 ജനുവരി 6, ഞായറാഴ്‌ച

നിരർത്ഥകത

സുഹൃത്തേ,
നിങ്ങളുമെന്നെ പെണ്ണുന്നു മാത്രം തിരിച്ചറിഞ്ഞ് ശരീരത്തെ കാംക്ഷിയ്ക്കുന്നവൻ മാത്രമല്ലെങ്കിൽ ... അല്ലെങ്കിൽ മാത്രം മറുപടി അയയ്ക്കുക. നീയാണും ഞാൻ പെൺ ശരീരത്തോടു കൂടിയവൾ എന്ന ചിന്തയാണു മിക്കപ്പോഴും ഭരിയ്ക്കുന്നതെങ്കിൽ ... ഇതിനെന്നല്ല ഒന്നിനും എനിയ്ക്കു മറുപടി വേണ്ട.

മനസ് വളരെ അസ്വസ്ഥമാണ്.
ജീവിച്ചിരിയ്ക്കേണ്ടുന്നതിന്റെ ആവശ്യകത എന്നെ ബോദ്ധ്യപ്പെടുത്താൻ നിരന്തരം ശ്രമിയ്ക്കുന്നുണ്ടെങ്കിലും ... മിക്കപ്പോഴും എനിയ്ക്കതിനു കഴിയുന്നില്ല.

ഞാനിപ്പോൾ ഡിപ്രഷണിലല്ല. സങ്കടത്തിലോ ആത്മഹത്യാ ചിന്തയിലോ അല്ല. പക്ഷെ, ചിലപ്പോൾ വിരസമായ, ചിലപ്പോൾ ഭയാനകമായ നിരർത്ഥകത എന്നെ മൂടുന്നു - അല്ല വിഴുങ്ങുന്നു.

ഇത്തവണ ആരോടും പറയരുതെന്നും ഒറ്റയ്ക്കു മറികടക്കണമെന്നും കരുതിയതാണ്. എപ്പോഴോ എന്തിനായോ ഇത് നിങ്ങൾക്ക് ടൈപ്പു ചെയ്തു.  അയയ്ക്കാൻ തീരെ മനസ്സില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ