അപ്പോൾ, മഞ്ഞിനിടയിലൂടെ മങ്ങിയതായി കാണപ്പെട്ട സൂര്യൻ കൂടുതൽ തീക്ഷ്ണമായി ജ്വലിച്ചു തുടങ്ങി. പുകമഞ്ഞ് അനാദിയായ, അനന്തമായ കാലത്തിന്റെ സമയസൂചിക പോലെ ഉണ്ടെന്നുമില്ലെന്നും ഒപ്പം ദ്യോതിപ്പിച്ചു വ്യർത്ഥമായൊരു സാക്ഷിയെ പോലെ നിലകൊണ്ടു. ജന്മാന്തരങ്ങൾ പോലെ തുടർച്ചയായി ഒരേ ദിശയിൽ പുഴയൊഴുകി. ലോകത്തപ്പോൾ ആ പാലവും അവരിരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ