2019 ജനുവരി 20, ഞായറാഴ്‌ച

ഗൃഹാതുരത്വം

ആങ്ങളയുടെ മക്കളിൽ അമ്മായിയാകുമ്പോൾ നമ്മൾ തേടുന്നതും കണ്ടെത്താൻ ശ്രമിയ്ക്കുന്നതും നമ്മുടെ തന്നെ കുട്ടിക്കാലമല്ലേ!

അവരുടെ കിലുങ്ങുംചിരിയും ചിണുങ്ങുംവഴക്കും വീടിന്റെ പ്രത്യേകം പ്രത്യേകം പേരുകളുള്ള പല മുക്കുംമൂലയും വിനിയോഗിച്ചുള്ള അതേ പഴയ കളികളും ലേശം നരച്ചതെങ്കിലും കണ്ടുമറന്ന പഴയഭാവങ്ങൾ വിരിയുന്ന അച്ഛനമ്മമാരുടെ മുഖങ്ങളും...

നമ്മൾ വളർന്ന അതേ നിലത്ത്, ഒളിച്ചിരുന്ന അതേ വാതിലിന്നിടുക്കുകളിൽ, രഹസ്യങ്ങൾ സൂക്ഷിച്ചിരുന്ന അതേ മൂലപ്പടികളിൽ, പതിഞ്ഞൊന്നിരിയ്ക്കുമ്പോഴേയ്ക്കും നിരോധനാജ്ഞ കേൾക്കുന്ന ഉമ്മറപ്പടികളിൽ, കോണിപ്പടികളിൽ വളർന്നു വരുന്ന; ഒരുകാലത്ത് നമ്മുടെ മാത്രം എന്നു കരുതിയിരുന്ന ഒരു sociological niche സ്വന്തമാക്കി അടക്കിവാഴുന്ന പുതുരക്തം...

ഊഷ്മളം ആ സാമീപ്യം.

കുത്തകകളെല്ലാമുപേക്ഷിച്ചു പടിയിറങ്ങിയിട്ടു കാലമേറെക്കഴിഞ്ഞെന്നാലും ഗൃഹാതുരത്വം അരിച്ചു കയറുമ്പോൾ നെഞ്ചിന്റെ ഭിത്തിയിൽ വളപ്പൊട്ടുകൊണ്ടു പോറിയപോലെ നോവേറെയും നിണത്തിന്നുറവ കുറവുമായ കടയുന്ന മുറിവുകൾ...

കഥപറയും ചിത്രങ്ങളുടെ വായടയ്ക്കാനാകുമോ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ