2019 ജനുവരി 14, തിങ്കളാഴ്‌ച

Collateral damage

#Collateral damage

നാട്ടാരേ.. #കുടുംബകലഹം

ചില്ലു ഭരണികൾ എറിഞ്ഞുടയ്ക്കും പോലെ ഞാൻ പൊട്ടിത്തെറിച്ചപ്പോൾ എന്റെ കണ്ണിൽ നീയുണ്ടായിരുന്നില്ല. അവിടമാകെ ഞാൻ മാത്രം നിറഞ്ഞുനിന്നു.

ക്ഷമ ചോദിച്ചും അനുനയിപ്പിച്ചും നിന്റെ പിന്നാലെ നടക്കുമ്പോൾ ഒരിയ്ക്കൽക്കൂടി നിന്നകം ഞാൻ കണ്ടു.

എനിയ്ക്കായി പണിത ആ വീട്ടിലെ പരവതാനികളിൽ മായ്ച്ചാൽ മായാത്ത എണ്ണപ്പാടുകൾ..

കാവി മിന്നുന്ന തളത്തിൽ തൈരു തൂവിപ്പോയപോൽ തുടച്ചാലും തുടച്ചാലും ചുവക്കാത്ത നരച്ച പുള്ളികൾ..

സിമന്റിട്ട മുറ്റം നിറയെ പൂക്കുറ്റിയും നിലച്ചക്രവും പൊള്ളിച്ച പാടുകൾ..

ശബ്ദഘോഷത്തോടെ, വർണ്ണമോടിയോടെ ഞാൻ പൊട്ടിച്ചിതറുമ്പോൾ നീയെന്തേ ഒരു വേനൽ മഴ ചാറ്റിയില്ല?

മൗനങ്ങളിൽ നിന്നു ഞാൻ ഒന്നും പഠിച്ചിട്ടില്ലിതുവരെ. ശബ്ദങ്ങളിൽ നിന്നു നീയും..

NB: ചക്കരേം ഈച്ചേമായി പുനർജനിയ്ക്കാനുള്ള സ്പെഷൽ ജീനുള്ളതോണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ