2019 മേയ് 16, വ്യാഴാഴ്‌ച

ആദ്യ ശമ്പളം

ചിന്നു: "അമ്മാ അഞ്ഞൂറിന് ചില്ലറണ്ടോ?"
ചിക്കമ്മ: "എന്റെ പേഴ്സിന്നെടുത്തോളൂ."
ചിന്നു: "ദാ. ഈ അഞ്ഞൂറിന്റെ നോട്ട് ചെലവാക്കാതെ എടുത്തു വച്ചോളൂ ട്ടോ."
ചിക്കമ്മ: "അതെന്താ ചെലവാക്കാൻ പാടില്ലാത്തത്!" (അല്ലിയ്ക്കാഭരണം ടോണിൽ)
ചിന്നു: അത് ന്റെ ആദ്യശമ്പളല്ലേ? അയിന്റെ ഓർമ്മയ്ക്ക് അമ്മ എടുത്തു വെച്ചോളൂ. നിയ്ക്ക് പൈസയ്ക്കാവശ്യള്ളോണ്ട് ഞാനീ ചില്ലറ ചെലവാക്കിക്കോളാം."

ഒക്കേലും ചെറ്യേ അനിയത്തിയാണ്. എംകോംകാരി. ഹിന്ദി ട്യൂഷനെടുത്ത്🙄🤔 നയിച്ച്ണ്ടാക്കിയ കാശാണ് മേരേ പ്യാരേ മിത്രോം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ