തന്നതില്ല പരനുളളു കാട്ടുവാൻ ഒന്നുമേ നരനുപായമീശ്വരൻ
ഇന്നുഭാഷയിഹ പൂർണമല്ലഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ.
അസംതൃപ്തമായൊരു ദിനത്തിന്റെ അവസാന യാമങ്ങൾ.ലൈറ്റണച്ച് കിടന്നപ്പോൾ അവളുടെ മനസ്സിൽ ഇരുട്ടു പരന്നതുപോലെ. ഏതോ ഒരു സ്പോൺസേഡ് പ്രോഗ്രാമിന്റെ അണിയറക്കിലുക്കം അവനിൽ.
അമ്മായിയുടെയോ, ബോസിന്റെയോ ഏതോ നെഗറ്റിവ് റിമാർക്കിന്റെ കയ്പ് തികട്ടി വന്നപ്പോൾ ഒരു കോൺഫിഡൻസ് ബൂസ്റ്റിനു വേണ്ടി, ചുമ്മാ അവൾ ചോദിച്ചു.
" എന്നിൽ നിങ്ങൾക്കിഷ്ടപ്പെട്ട എന്തെങ്കിലും ഒന്നു പറയാമോ ചേട്ടാ."
"ഊം ?"
"അല്ല .വെറുതെ കേൾക്കാനാ ''.
" ......''
" പറയൂ "
"എന്തു പറയാൻ?"
"എന്തെങ്കിലും .. എന്റെ ... നിങ്ങ ളിഷ്ടപ്പെടുന്നത്. "
"........."
" കാരക്ടറോ, ഫീച്ചറോ എന്തേലും "
"......." (കോൺവർസേഷനിൽ ശൂന്യതയെ എങ്ങനെ കാണിക്കും !! )
ഇവൾകെറുവിച്ചാൽ സ്പോൺസേഡ് പ്രോ ഗ്രാം പോസ്റ്റ്പോൺ ചെയ്യപ്പെടുമെന്ന തിരിച്ചറിവ് അവനുണ്ട്.
..
..
"ഊം?"
"അതു പിന്നെ, നിന്റെ എല്ലാം എനിക്കിഷ്ടമാണല്ലോടീ."
"അതാണോ ഞാൻ ചോദിച്ചെ ?"
.
.
അവൻ ചിന്തിക്കുന്നത്രയും നേരം അവളും ചിന്തിക്കുകയായിരുന്നു. തന്റെ ഒട്ടേറെ ഗുണങ്ങളെ . അതിലേതായിരിക്കും ആദ്യത്തേത് എന്നതിലേ കൺഫ്യൂഷനുണ്ടായിരുന്നുള്ളൂ. ക്ലാസിൽ ഉത്തരമറിയാത്ത കുട്ടിയോട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരമറിയുന്ന കുട്ടിയുടേതെന്ന പോൽ അവളുടെ പ്രജ്ഞ തുള്ളിക്കളിച്ചു.
ഒരുപാടു നേരം ചിന്തിച്ച്, ചിക്കി ചികഞ്ഞ്, പ രതി അവനൊരുത്തരം കണ്ടെത്തി.
" നിന്റെ പാചകം കൊള്ളാം."
'ഓ, ഇതേയുള്ളോ' എന്ന നീരസം കാണിക്കാതെ അവൾ ചോദിച്ചു.
"പിന്നെ?"
"......"
"പിന്നെ?''
''........''
"ഇതിത്ര വലിയ കാര്യമാണോ?വേറെന്തെങ്കിലും പറയൂ.''
തന്റെ വ്യക്തിത്വത്തിൽ വലുതായി താൻ കണക്കാക്കുന്ന അനേകം മാഗ്നിഫിസെന്റ് കാരക്ടറുകളോർത്ത് അവസാന ശ്രമമെന്നോണം ഒരു കോൺഫിഡൻസ് ബൂസ്റ്റിനായി അവൾ യാചിച്ചു.
"പിന്നെ? ഒന്നൂടെ. പ്ലീസ്.''
ഏറ്റവും പ്രധാനപ്പെട്ട കാര്യം കണ്ടു പിടിച്ചതു പോലെ അവൻ -
" ങ്ഹാ. പിന്നെ നീയെന്നെ നന്നായി നോക്കുന്നുണ്ടല്ലോ."
'ഒലക്കേടെ മൂട് ' എന്നു പറയുന്നതിന് പകരം അന്തം കമ്മിയായ അവനെ അവൾ തന്നിലേക്ക് ചേർത്തു.
NB: 'Men are from Mars, Women are from Venus ' വായിച്ചവർക്കു മാത്രമേ അവളെ മനസ്സിലാക്കാൻ പറ്റൂ. അവനേം ---- എന്നൊന്നുമില്ല. ആർക്കും മനസ്സിലാക്കാം.
മറ്റൊരു NB : അന്തം കമ്മികളായ അവൻമാരും, അത്യാഗ്രഹികളായ അവളുമാരും like ചെയ്യുക.
വേറൊരു NB : കല്യാണമേ കഴിയാത്തവരും ഗസ്സടിച്ച് like ചെയ്യണം. നമ്പറുകൂടട്ടെ.
ഇനീം ണ്ടൊരു NB : ഇഷ്ടപ്പെടാത്തവരും, ഇതിലൊന്നും പെടാത്തവരും താഴെക്കാണുന്ന like എന്ന ബട്ടണിൽ ക്ലിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ