പേറില്ലാനോവ്.
വിരസതയുടെ വരാന്തയിലങ്ങനെ കാത്തിരിപ്പാണ്.
നിറഞ്ഞു കനത്ത മൂത്രസഞ്ചിയോടു മന്ത്രിച്ചോട്ടെ അടുത്ത രോഗിക്കും അര മണിക്കൂറെടുക്കുമെന്ന് ?
മുന്നിലെ നമ്പറുകാരിയുടെ നിറവയറിനോടവളുടെ മൂത്രം മുട്ടുന്ന അടിവയറിനിപ്പോൾ എന്തു പറയാൻ കാണും? അസൂയയുണ്ടാവും.
വെട്ടും കീറും, തുന്നലുമുള്ള അസൂയയുടെ ഒരു വലിയ ഭാണ്ഡം.
ശീതീകരിച്ച മുറിയിലെ മോണിട്ടറിന്റെ അരണ്ട വെളിച്ചത്തിൽ, നിസ്സഹായയായിക്കിടക്കുന്ന വയറിന്റെ തുണി മാറ്റി അൾട്രാസൗണ്ട് സ്കാനറിന്റെ പ്രോബിൽ തണുത്തുറഞ്ഞ ജെല്ലി തേച്ച് നിറഞ്ഞ് നോവുന്ന വയറ്റത്ത് കരുണയില്ലാതെ അമർത്തി വഴുതി നീക്കുന്ന ഡോക്ടറെ ഓർത്തപ്പോൾ അവളുടെ രോമമെഴുന്നു നിന്നു.
വിളർത്തകയ്യിലെ മോതിരം തിരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നു കൈയ്ക്കു മൈലാഞ്ചി മണമുണ്ടെന്നു തോന്നി.
അബോർഷനു ശേഷമാണ് ആ മണം കയ്യുപേക്ഷിച്ചത്.
വാശിയാണ്, തണുപ്പിന്റെ മണമുള്ള മൈലാഞ്ചിയോടും.
' വേണ്ടെനിയ്ക്കൊരു സന്തോഷവും.'
വീർത്ത കാലുകളുമായി വേച്ചു വേച്ചു വന്നവൾക്കിപ്പോൾ എട്ടാം മാസമായിരിക്കും. നീരു കെട്ടിയ കൺപോളകളുയർത്തി അവർ എല്ലാ കസേരകളിലും നിറഞ്ഞു കവിഞ്ഞ വയറുകളെയങ്ങനെ നോക്കി.
'എണീറ്റു കൊടുത്തേക്കാം. തനിക്കു ഗർഭമില്ലല്ലോ.'
ദീർഘനിശ്വാസം പോലുമർഹിക്കാത്ത ഒരു കുറ്റവാളിയാണു താൻ. അമ്മയാകാത്ത പെണ്ണ്.
ചുവരിൽ തൂക്കിയ ചക്രത്തിൽ ഗർഭത്തിന്റെ കലണ്ടർ. അരികിലൊരു കൊതിപ്പിക്കുന്ന പൈതലിന്റെ പടം.
കിടപ്പുമുറിയിലെ കലണ്ടറിലെ ചുവന്ന ഗുണനചിഹ്നങ്ങൾ മാസം തോറുമാവർത്തിക്കുന്നത് നോക്കി നെടുവീർപ്പിടുന്ന കുഞ്ഞാത്ത.
ചുവന്ന നിറമുള്ള ദിനങ്ങളിൽ തൊണ്ടയിൽ അലിഞ്ഞു പോകാത്തൊരു ഹിമാലയം വളർന്ന് മാനംമുട്ടുമ്പോൾ ഒഴുക്കിക്കളയാൻ തലയിണയിൽ മുഖം പൂഴ്ത്തുമ്പോൾ സെബീന മണക്കുന്ന തണുത്ത കയ്യോണ്ട് പുറം തലോടുന്നവളാണ് കുഞ്ഞാത്ത .
സഹതാപം തപിപ്പിക്കുന്നതാണ്.അമ്മയാകാത്തവളെ സമാധാനിപ്പിക്കാൻ നിന്റെ കയ്യിലൊന്നുമില്ല ലോകമേ. നിന്റെ കാരുണ്യം പ്രസവിക്കാനാകാത്തവൾക്ക് ഒന്നുമല്ല.
കാരുണ്യവും, സഹതാപവും നീട്ടരുതേ. നിന്നെയവൾ വെറുത്തു പോകും.അവൾക്ക് വെറുപ്പാണ് സകലതിനോടും.
മനസില്ലാമനസ്സോടെ ശത്രുപക്ഷത്തു ചേർന്ന് യുദ്ധം ചെയ്യുന്നവളാണ് അവൾ.
ഓരോ മാസവും ശത്രുപക്ഷത്തുനിന്നും മറുപക്ഷത്തേക്കു ചേർക്കപ്പെടുമെന്ന ആശയുടെ ബീജം നടുന്നവൾ.
ഒരിക്കലും കിളുർക്കാവിത്തിന് നില മുഴുത് നനക്കുന്നവൾ.
അവൾ ദുഃഖിക്കട്ടെ. നിനക്കു സഹായിക്കാനാകില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ