2018 ഡിസംബർ 20, വ്യാഴാഴ്‌ച

നീയും ഞാനും രണ്ട് .

നീയും ഞാനും
***************

നീയും ഞാനും രണ്ടെന്ന് ഞാനറിയാൻ
അനാഥത്വത്തിന്റെ കൂട്ടിൽ
നിരാശയുടെ എത്ര കിളികൾ ചേക്കേറണമിനിയും!!

നിന്റെയുമെന്റെയും ലോകങ്ങളൊന്നല്ലെന്നറിയാൻ
എത്ര രാത്രികളുടെ ഉറക്കമില്ലാ യാമങ്ങളെ
നുറുങ്ങിയ കിനാവിൻ തുണ്ടുകൾ കൊണ്ടളക്കണം ഞാനിനിയും!!

നീയെന്റെയും ഞാൻ നിന്റെയുമല്ലെന്നറിയാൻ
ഇനിയുമെത്രയാവർത്തി ഹൃദയത്തെ
ഹൃദയം കൊണ്ട് ഹരിച്ച്
ഹൃദയ ശൂന്യത കൊണ്ട് ഗുണിച്ച് പഠിയ്ക്കണം ഞാൻ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ