"കുട്ട്യേ, Is it a living thing or nonliving?"
" അതന്നെ അമ്മാ. എന്നാലും നമുക്കൊന്ന് ടെസ്റ്റ് ചെയ്യാം. കൊറച്ച് നേരം ആരും ഹാളിലേയ്ക്കു പോകണ്ട.''
അതിശയങ്ങളിൽ വിശ്വസിയ്ക്കാൻ പ്രത്യേകമായൊരു ജീൻ തന്നെ മനുഷ്യനുണ്ടോ എന്നാണെന്റെ സംശയം. പേറ് നിർത്തിയ മയിൽപ്പീലി ഇപ്പോ തീറ്റ തുടങ്ങ്യേർക്ക്ണു.
"അമ്മാ, മയിൽപ്പീലി ഭക്ഷണം കഴിയ്ക്ക്വോ?"
പരീക്ഷയ്ക്ക് പഠിയ്ക്കാനിരിയ്ക്കുമ്പോളാണല്ലോ സംശയങ്ങളുടെ എട്ടുകാലിമുട്ട പൊളിച്ച് നൂറുകണക്കിനു സംശയക്കുട്ട്യോൾ തലയിലാകെ അരിച്ച് നടക്ക്ക.
"ങ്ഹ്യേ... " ഞാൻ ആശ്ചര്യചിഹ്നം വളച്ചൊരു ചോദ്യചിഹ്നമുണ്ടാക്കി.
''വേദാന്ത് പറയാണെയ്, മയിൽപ്പീലി ഷാർപ്നർ ഷേവിങ്സ് കഴിയ്ക്കുമെന്ന്."
"ഷാർപ്നർ ഷേവിങ്സോ പെൻസിൽ ഷേവിങ്സോ?"
"ഉം.... പെൻസിൽ ഷേവിങ്സ്. ശരിയ്ക്കും കഴിയ്ക്ക്വോ അമ്മാ?"
"കഴിയ്‌ക്ക്വോ? നെണക്കെന്താ തോന്ന്ണത്?"
''കഴിയ്ക്കില്ല. അതന്ന്യാ ഞാനും പറഞ്ഞത്. പക്ഷേ നിഷിത പറഞ്ഞു കഴിയ്ക്കുംന്ന്. അന്ന് ബിഗ് ബസാറ്ന്ന് ഞാൻ പരിചയപ്പെടുത്തിത്തന്നില്ലേ? ആ നിഷിത."
"അതിനു മയിൽപ്പീലിയ്ക്ക് ജീവനുണ്ടോ?"
"അതന്നെ ഞാമ്പറഞ്ഞത്. "
"സയൻസ് ബുക്കിൽ നോൺ ലിവിങ് തിങ്സിനെപ്പറ്റി എന്താ പറേണത്?"
"നമ്മക്കൊന്ന് എക്സ്പെരിമെന്റ് ചെയ്ത് നോക്ക്യാലോ."
ബാഗിൽനിന്ന് പെൻസിൽ വേസ്റ്റ് ഒരു പേപ്പറിലേക്ക് ചൊരിഞ്ഞ് രണ്ടു മയില്പീലിത്തണ്ട് അരികെ വെയ്ക്കുമ്പോൾ അവൾ പറഞ്ഞു:
"ഈ നീലയില്ലേ? അതാണത്രേ ഇതിന്റെ വായ."
ശരിയാണ് വാ പൊളിച്ചു നിക്കാണ്.
"ഇതെന്തിനാ ഇത്രേം?കഴിയ്ക്ക്ണ്ടോന്നറിയാൻ ഒറ്റൊരെണ്ണം വെച്ചാൽ പോരേ?"
"അയ്ന് ദ് രണ്ടെണ്ണണ്ടല്ലോ. രണ്ടിനുംകൂടെ കൊറേ വേണ്ടി വരും."
അത് ശരി. മയിൽപ്പീലി പെൻസിൽ ഷേവിങ്സ് തിന്നുമെന്ന കാര്യത്തിൽ മൂപ്പത്ത്യാർക്ക് ലവലേശം സംശയമില്ല. കുറുപ്പിന്റെ ഒറപ്പാ. ഇനീപ്പോ തിന്ന് തീര്ണ വരെ ഹാളിൽ നിരോധനാജ്ഞയാ.
"ഇവളെപ്പേടിച്ചാരുമീവഴി നടപ്പീല..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ