കൈമോശം വന്നിരിക്കുന്നു - ഹൃദയം.
വാരിയെല്ലുകൾക്കകത്ത്, നെഞ്ചിൻ കൂടിനുള്ളിൽ അടക്കിവച്ചിരുന്നതാണ്!
സിരകളിലൂടെ
അലിഞ്ഞുവന്ന്,
ഒലിച്ചിറങ്ങി,
ഇടതു മുഷ്ടിയ്ക്കുള്ളിൽ മിടിക്കുന്നതറിഞ്ഞു ഞാൻ മുറുകെ പിടിച്ചതാണ്..
അപ്പോഴാ വികൃതി സൗഹൃദത്തിന്റെ തേനായി.. സാന്ത്വനത്തിന്റെ വെണ്ണയായി.. ഉരുകി വിരലുകൾക്കിടയിലൂടെ തൂവി നിലത്തു വീണിരിയ്ക്കുന്നു!
എന്തോ ഒന്ന് നഷ്ടപ്പെട്ടതറിഞ്ഞു തെരഞ്ഞപ്പോൾ..
നിലത്തു വീണു കിടക്കുന്നുണ്ട് മിടിക്കുന്നു!
ഒരു കള്ളച്ചിരിയോടെ..
വിഹ്വലതയോടെ നെഞ്ചകം പരതിയപ്പോൾ..
അനക്കം നിലച്ചൊരു ശൂന്യത മാത്രം.
ഇനി ഞാനെന്തു ചെയ്യും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ