2018 മാർച്ച് 14, ബുധനാഴ്‌ച

കാട്ടുതീ

കാട്ടുതീ

മിണ്ടാത്ത നൂറായിരം മൂകരായ് പോയപ്പോൾ മിണ്ടുന്ന ആയിരം കോടിയിൽ നിന്നും വെറും ഒരു ഡസൻ പേരെ കൂടെ കൂട്ടി. അങ്ങനെ നാട്ടാരു കാര്യമറിഞ്ഞു. എന്തൊരു തീരാനഷ്ടമെന്ന് അരക്കില്ലത്തിനു ശാപവാക്കുകളെറിയുന്ന നൊന്തവർ.
മിണ്ടാൻ നാവില്ലാത്ത, ശപിക്കാൻ രജോഗുണമില്ലാത്ത അരക്കില്ലം മാത്രം വീണ്ടും വീണ്ടും ചുട്ടെരിക്കപ്പെടാനായി പുനർജനിക്കുന്നു.

ഗർഭപാത്രത്തിൽ നിന്നിറങ്ങി മാനത്തേക്കു വളരാൻ തുടങ്ങിയ ശേഷം നമ്മളൊരുപാട് മാറിപ്പോയിരിക്കുന്നു. കാടിനെ സ്നേഹിക്കുന്നും കാംഷിക്കുന്നുമുണ്ടെങ്കിൽ അതു തന്റെ അസാന്നിദ്ധ്യം കൊണ്ടേ സാധിക്കൂ എന്ന് നമ്മൾ പഠിക്കുന്നതെന്നാണ് ? ഒരുപാടു വളർന്ന നമ്മളെ ഉൾക്കൊള്ളാൻ നാം ചോരയൂറ്റി ശോഷിപ്പിച്ച ആ ഗർഭപാത്രം ഇന്നശക്തയാണ്. അഥവാ തിരിച്ചു പോകണമെങ്കിൽ ആടയാഭരണങ്ങളഴിച്ച് പിറന്നപടി വേണം. അഹന്തയുടെ സോമാഗ്നിയും നാട്ടുനീതിയുടെ അത്യാർത്തിയും നഗര നദിയിലുപേക്ഷിച്ച്, ശരീരവും മനസും ശുദ്ധിയാക്കി, ആർഭാടങ്ങളുടെ ഭാണ്ഡം പേറാ തെ പിറന്നപടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ