2018 മാർച്ച് 10, ശനിയാഴ്‌ച

Adhoc

അങ്ങനെ മറ്റൊരു പൊക്കിൾകൊടി കൂടി മുറിയുന്നു. ഒരു വീട്ടമ്മയിൽ നിന്ന് ടീച്ചറാക്കി മാറ്റി നാലു വർഷം എന്നെ വളർത്തിയ KVH ന്റെ അടുത്ത വർഷത്തേക്കുള്ള അഡ്ഹോക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്തില്ല. കഷ്ടപ്പെട്ട് എടുത്ത തീരുമാനമാണ്. മുന്നോട്ട് ജീവിക്കാനും ബുദ്ധിമുട്ടായേക്കും.

ശാപ വാക്കുകളോടെ ഭിക്ഷക്കാരന് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ പോലെ തോന്നിച്ചു പലപ്പോഴും ശമ്പളം. അഡ്ഹോക്ക് ടീച്ചർമാരെ ഒഴിവാക്കി വിദ്യാലയ ഫണ്ട് സംരക്ഷിക്കുന്നതിനെപ്പറ്റി ഞങ്ങളുടെ മുന്നിൽ തന്നെ പ്രസംഗിക്കുമ്പോൾ ഞങ്ങൾക്ക് ഭാഷ മനസ്സിലാകുമെന്നു പോയിട്ട് ഞങ്ങൾ മനുഷ്യരാണ് എന്ന് പോലും അവർ മറന്നു പോയ പോലെ തോന്നി.

ഒരു Sick leaveപോലും അവകാശപ്പെടാനില്ലാതെ തലകുനിച്ചു പണിയെടുക്കാൻ നിർബന്ധിക്കപ്പെട്ട ഞങ്ങളുടെ ശമ്പളത്തിൻറെ യഥാർത്ഥ അവകാശികൾ അവരാണ് എന്ന പോലെയാണ് ചിലർ അഭിനയിച്ചത്.

ഇനിയെന്ത്?!!

കാത്തിരുന്നു കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ