നീ ആഗ്രഹിയ്ക്കുന്ന രീതിയിലായി മാറിക്കഴിഞ്ഞ എന്നെയാണോ അതോ, ശരിയ്ക്കുമുള്ള എന്നെയാണോ നീ ആഗ്രഹിച്ചത്?
നീയെന്നെ ആഗ്രഹിയ്ക്കാൻ തുടങ്ങിയ കാലത്തെ ഞാൻ ശരിയ്ക്കുമുള്ള ഞാനായിരുന്നില്ലേ?
എന്നിട്ടും എന്നുമുതലാണു നീ നീയാഗ്രഹിയ്ക്കുന്ന രീതിയിലുള്ള എന്നെയാഗ്രഹിയ്ക്കാൻ തുടങ്ങിയത്!
ശരിയ്ക്കുമുള്ള ഞാൻ നീ ആഗ്രഹിയ്ക്കുന്ന രീതിയിലുള്ള ഞാനായിമാറിയെങ്കിൽ എന്ന് ഞാനും ശരിയ്ക്കുമാഗ്രഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.
പക്ഷേ, നീയും ഞാനുമാഗ്രഹിച്ച ഞാനായി ഞാൻ മാറിയില്ലെന്നിരിയ്ക്കിലും ഞാൻ ശരിയ്ക്കുമുള്ള ഞാനാണെന്ന് നീയോർക്കണേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ