2019 ഫെബ്രുവരി 14, വ്യാഴാഴ്‌ച

പ്രേമം പ്രഹസനം

പ്രേമത്തിൽ അധിഷ്ഠിതമായ, കാമത്തിൽ അധിഷ്ഠിതമായ ഒന്നിനും ആരെയും ഏറെനാൾ തൃപ്തിപ്പെടുത്താനാവില്ല. രണ്ടുടലുകൾ ചേർന്നാൽ പൂർണ്ണത കൈവരുമെന്നത് മനുഷ്യന്റെ ജൈവികമായ വാഞ്ഛ പൂർത്തീകരിയ്ക്കാനായുള്ള മനസ്സിന്റെ പ്രഹസനം മാത്രമാണ്.

കുടുംബവും സമൂഹവും സുഹൃദ്ബന്ധങ്ങളും പ്രണയവും എല്ലാംതന്നെ മനുഷ്യൻ അവന്റെ നിവൃത്തികേടുകൊണ്ട് മെനഞ്ഞെടുത്തവയല്ലേ?

യാത്ര എന്നും ഒറ്റയ്ക്കാണ്. അത് അറിയാതിരിയ്ക്കാൻ, അതിൽനിന്ന് ഒളിച്ചോടാൻ, കണ്ണടച്ചിരുട്ടാക്കാൻ, യാത്രയെപ്പറ്റിത്തന്നെ മറക്കാൻ നിർമ്മിച്ചെടുത്ത അനിവാര്യതകൾ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ