ഹെന്തൊരു ദ്രാവിഡാണ്.😥😭 ഉറക്കച്ചടവിൽ പരതി നോക്കുമ്പോൾ ഭർത്താവ് കിടക്കയിലില്ല. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഹാളിലെ ഒറ്റക്കട്ടിലിൽ തണുത്ത് ചുരുണ്ടു കിടക്കുന്ന മൂപ്പരെ കയ്യും കാലും പിടിച്ച് സോറി പറഞ്ഞ് വിളിച്ചുകൊണ്ടുവന്ന് അടുത്ത് കിടത്തി പുതപ്പിച്ചു. ചോദ്യങ്ങൾക്കൊന്നും ഒരുത്തരവും കാണില്ല. (മിണ്ടാട്ടം കുറവാണെന്നു മുന്നേ പറഞ്ഞതല്ലേ ) അപ്രത്തേക്ക് തിരിഞ്ഞ് ഒരു കിടപ്പാണ്.😴 ദേഷ്യമാണോന്ന് ചോദിച്ചാൽ അല്ലെന്നു മൂളും. ശ്മശാന മൂകത. ഇത് ഇടക്കിടക്കുള്ള നിശാനാടകമാണ്.😧 ഞാനാണെങ്കിലിപ്പോൾ കവലപ്രസംഗം നടത്തി അധികപ്രസംഗം നടത്തിയേനെ. (ഇപ്പത്തന്നെ 600 ആളോട് പറഞ്ഞു)😵
എന്താണ് സംഭവം എന്ന് മനസ്സിലായില്ല. അല്ലേ? എനിയ്ക്കും കാര്യമായിട്ടൊന്നും അറിയില്ല.😡😠 കിടക്കയിലൂടെ തുഴഞ്ഞ് തുഴഞ്ഞ് അപ്പുറമെത്തിയിട്ടുണ്ടാവും. മൂപ്പരുടെ ടെറിട്ടറീം കഴിഞ്ഞ് തുഴയാനിനി സ്ഥലമില്ലെന്നാകുമ്പോഴാവും ഉണരുന്നത്. എന്നാ ഒന്ന് വിളിച്ചൂടെ! തോണ്ടിയുണർത്തി നീങ്ങിക്കിടക്കാൻ പറഞ്ഞൂടെ! ഒന്നും വേണ്ട ഇപ്പുറത്ത് എൻറെ രാജ്യത്ത് വന്നു കിടന്നൂടെ!
ഒന്നു പെറ്റിട്ടും ഞാനിപ്പോഴും സ്വപ്നസഞ്ചാരിയായത് എൻറെ കുഴപ്പം കൊണ്ടാണോ? 🤢
ഒന്നു ചൂടായിരുന്നെങ്കിൽ അങ്ങോട്ടും എന്തെങ്കിലുമൊക്കെ വിളിച്ചു കൂവി സമാധാനിക്കാമായിരുന്നു. അവാർഡ് പടത്തിൽ ആക്ച്വലി എന്താണ് സംഭവിച്ചതെന്ന് ഇരുട്ടിലേക്ക് കണ്ണും തുറന്ന് ശേഷം രാത്രി വെളുപ്പിക്കുന്ന ഞാൻ.😐😶😥
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ