2018 ഓഗസ്റ്റ് 4, ശനിയാഴ്‌ച

അക്കയ്യേ

ഫീസടയ്ക്കേണ്ട അവസാന ദിവസം ഇഷ്ടികകൾ മുഴച്ചു നിൽക്കുന്ന ചുമരിനിടുക്കിൽ നിന്ന് നീട്ടപ്പെട്ട പൈസയിൽ സുന്ദരിയായൊരു റാണിയുടെ മുഖമുണ്ടായിരുന്നു. അതിനിന്നും ഏടത്തിയുടെ ഛായയാണ്.
ബീഡി തെറുക്കുകയും അടയ്ക്ക നുറുക്കുകയും കശുവണ്ടി പൊളിയ്ക്കുകയും ചെയ്തിരുന്ന കറപിടിച്ച വിരലുകൾക്കിടയിൽ ഒരു സ്വർണ മോതിരം തിളങ്ങുന്നുണ്ടിപ്പോൾ.
വെളുത്തു നീണ്ട ആ വിരലുകൾക്കിടയിലൂടെ ഊർന്നു കലത്തിൽ വീഴുന്ന അരിമണികൾ മാറ്റിയ വിശപ്പിലാണ് എന്റെ കൗമാരം വളർന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ