അവന്റെ പ്രണയത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്ന് അവൾ കത്തിക്കുന്നത് മെഴുകുതിരികളല്ല. ഉള്ളിലെ ലാവയിൽ നിന്നു കോരിയെടുത്തു കൈവെള്ളയിൽ വെച്ച് ലഡു പോലെ ഉരുട്ടിയെടുക്കുന്ന സൂര്യചന്ദ്രൻമാരെയാണ്. സ്വയം പ്രകാശിക്കുന്ന ആ മാനസപുത്രൻമാർ ചിറകുമുളച്ച് മിന്നാമിന്നികളെപ്പോലെ പറന്നു നടക്കുന്ന ആകാശച്ചോട്ടിൽ നിത്യമായ ആലിംഗനത്തിൽ ലയിച്ച് അവരിരിയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ