2019 ജൂലൈ 17, ബുധനാഴ്‌ച

പ്രേമവാരം

പ്രേമവാരം

mouka milega to hum bata denge....

''എന്നിട്ട് പച്ചക്കുന്നിനു മോളീന്ന് കെട്ടിപ്പിടിച്ച് നമ്മൾ ചെരുവിലൂടെ ഉരുണ്ടുരുണ്ടു വരണം..."

"നിക്കു നിക്കു നിക്കു. ഒരു മിനിട്ട്. പോക്കറ്റിലിട്ട മൊബൈലു പൊടിയൂലെ! ഗൊറില്ലാ ഗ്ലാസൊന്ന്വല്ല. നമ്മക്ക് മൊബൈല് മൊട്ടക്കുന്നിൻ മോള്ള് പാറപ്പൊറത്ത് വെച്ചിട്ട് ഉരുളാം."

🤔😳😳

"ന്ന്ട്ട് വേണം നമ്മള് കിതച്ച് കേറി വരുമ്പോളേയ്ക്ക് ആരെങ്കിലും അതടിച്ചു മാറ്റാൻ."
           .......      .......      ........

"..... എന്നിട്ട്.... നിന്നെ ചുമരിലേയ്ക്കു ചേർത്തു നിർത്തി... കൈകൾ കൊണ്ടൊരു തടവറ തീർത്ത്.... അടുത്തടുത്ത് വരും ഞാൻ. നിന്റെ കണ്ണുകളിലേയ്ക്കു നോക്കി, മുഖമടുപ്പിച്ച്.."

" എക്‌സ്യൂസ് മീ, കൊറച്ചങ്ങട്ട് മാറ്റിപ്പിടിയ്ക്കണേ. കൊറച്ചൂസായിട്ട് അട്ത്ത്ള്ളേനൊക്കെ ഒരു മങ്ങൽ. ഒരു കയ്യകലത്തൂന്ന് കണ്ണിൽക്കണ്ണിൽ നോക്കാം. അപ്പൊ ക്ലിയറാണ്."

ശ്ശൊ. കൊച്ചു പിള്ളാരെപ്പോലെ.

       .......        ........       .........

"എന്നിട്ട് നമുക്കൊരു യാത്ര പോകണ്ടേ? ദൂരെ ദൂരെ മലമുകളിലേയ്ക്ക്. രാത്രിയെ മുറിച്ചു പായുന്ന തീവണ്ടിയിൽ ചീറിയടിക്കുന്ന തണുത്ത കാറ്റുള്ള വാതിലിനോരത്ത്... നിന്റെ മുടിയിഴകൾ എന്റെ മുഖത്തു വീണു കളിക്കും.."

"അടുത്തവർഷം പോകാം."

"ഉം?"

"സീനിയർ സിറ്റിസൺ കാർഡൊന്നു വന്നോട്ടെ.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ