ഒരു നല്ല കന്നടപാട്ടിന്റെ (ഭാവഗീതകം) തർജ്ജമയാണ് ഇത്. അർത്ഥമൊന്നു മനസ്സിലാക്കി ആ സുന്ദരഗാനമൊന്ന് കേൾക്കൂ.
രചന: ഗോപാലകൃഷ്ണ അഡിഗ
ഗായിക: എം ഡി പല്ലവി
ഏതു മോഹനമുരളിയാണ് നിന്നെയീ വിദൂര തീരത്തേക്ക് വിളിച്ചത്...
ഏതു വൃന്ദാവനം കൊതിപ്പിച്ചു നിന്റെ ധൂമനയനങ്ങളെ...
ചന്ദനമണമുള്ള പൂമെത്ത, ബാഹുബന്ധനം, ചുംബനം... മാനുഷിക വാഞ്ഛകളാകുന്ന പൂന്തോട്ടം വേലിക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്നു...
ഇമ്പമാർന്നൊരു ശബ്ദം ചെവികളിൽ മുഴങ്ങുന്നു...
സപ്തസാഗരങ്ങൾക്കപ്പുറമെ ങ്ങോ ഒരു ഗുപ്ത സാഗരം കാത്തിരിക്കുന്നു... മുട്ടോളമെത്തുന്ന അലകളുടെ മൂകമർമ്മരങ്ങൾ ഇന്നിവിടെയെത്തുമോ...
വിവശമാകുന്നു പ്രാണൻ.. ഹാ.. പരവശമായീടുന്നു നിൻ ചേതന...
ഉള്ളതെല്ലാം വിട്ട് ഇല്ലാത്തതിനായ് കേണുഴറുന്നത് തന്നെയാണ് ജീവിതം...
ഏതു മോഹന മുരളിയാണ് പെട്ടെന്നു നിന്നെ വിളിച്ചത്...
ഏതു വൃന്ദാവനമാണ് തന്റെ മിന്നൽ കൈകൾ നിന്നിലേക്ക് നീട്ടിയത്...
https://youtu.be/ZNVBZUNTIL0
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ