ചിലങ്കമണിയുടെ ഉള്ളിൽ ഉലയുന്ന കുന്നിക്കുരുവാണ് ഞാൻ...
നാലു ലോഹ ദലങ്ങൾക്കിടയിലെ വിടവ് വെളിച്ചത്തിന്റെ ഒരു കുരിശു പോലെ എന്റെ നെഞ്ചിൽ പതിയ്ക്കുന്നുണ്ട്. ആർത്തലച്ച് അതിനകത്തുഴറുമ്പോൾ, പ്രകമ്പനങ്ങൾ കമ്പനങ്ങളായി നേർത്ത് നിശബ്ദതയിലേയ്ക്കുറങ്ങി വീഴുന്ന ഉണർവ്വിലും ഉറക്കത്തിലും ഞാനറിയുന്നത് ബന്ധനം മാത്രം.
ആ വിള്ളലുകളിൽ മുഖം ചേർത്ത് വെളിച്ചത്തിലേക്ക് നോക്കുമ്പോൾ മാത്രമാണ് പ്രപഞ്ചത്തിനീ മാതൃഭാവം...
ആ നേർത്ത തകിടുകളകത്തി പുറത്തുവന്നെങ്കിൽ.. പ്രപഞ്ചത്തിന്റെ അപാരതയിലേയ്ക്കു തെറിച്ചുവീണ് എന്നെന്നേക്കുമായി നിശബ്ദമായി നഷ്ടപ്പെടുന്ന കുന്നിക്കുരുവിനെ ആരറിയാനാണ്!
2018 നവംബർ 27, ചൊവ്വാഴ്ച
ചിലങ്ക മണി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ