അവൾ നോക്കി. ദൈവമവളുടെ കാൽക്കൽ ഇരിയ്ക്കുകയായിരുന്നു. കടലിരമ്പുന്ന സിരകൾക്കു മീതെ വാത്സല്യത്തോടെ വിരലോടിച്ച് ആർദ്ര മിഴികളുയർത്തി ദൈവം കുസൃതിയോടെ ചിരിച്ചു. ശേഷം ചിപ്പികളും നക്ഷത്രങ്ങളും മുത്തുകളും കോർത്തെടുത്തൊരു സമുദ്രഹാരം അവളുടെ ഇടം കാലിൽ അണിയിച്ചു. സമുദ്രം നീലിച്ചും മേഘങ്ങൾ ധവളിമയാർന്നും അവളുടെ കണങ്കാലിനു കുറുകെ ഉറഞ്ഞുകിടന്നു. ചുവടുവെയ്ക്കുന്നിടമത്രയും അവർക്കു സ്വന്തമെന്നു പറഞ്ഞ് ദൈവം സ്വന്തം നെഞ്ചു തുറന്നുകൊടുത്തു. അവളുടെ ഓരോ കാലടിയാലും ദൈവത്തിന്റെ നെഞ്ചകം ഓരോ കടൽദൂരം വളർന്നു. കള്ളച്ചിരിയോടെ കമിഴ്ന്നു കിടന്നവൾ ദൈവത്തെക്കുടിച്ചു വറ്റിച്ചു.
പ്രപഞ്ചത്തിൽ വീണ്ടുമപ്പോൾ അവൾ മാത്രമായി. അവൾക്കുള്ളിലും പുറത്തും ദൈവം പ്രവഹിച്ചു. വഴിയും ലക്ഷ്യവും യാത്രയും ഒന്നായിത്തീർന്നിടത്ത് വീണ്ടുമങ്ങിനെ സംഭവിയ്ക്കുകയായിരുന്നു.
2019 ഡിസംബർ 14, ശനിയാഴ്‌ച
സമുദ്രഹാരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ