2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

You quote

ഈ പാട്ടിന്റെ ലഹരിയാൽ നേർത്ത കാറ്റായ് പരിണമിച്ച് ആ മേഘങ്ങൾക്കും മലകൾക്കുമപ്പുറത്ത് തെങ്ങോലകൾക്കിടയിലൂടെ നിലാവിനൊപ്പം ഊർന്നിറങ്ങി നിന്റെ കുറിയ, കനമേറിയ നിശ്വാസങ്ങൾ കൈക്കുമ്പിളിൽ നിറച്ച് മടങ്ങിയെത്താൻ എനിക്ക് വേണ്ട തികച്ചൊരു നിമിഷം.

വെള്ളിമേഘങ്ങൾ ഒഴുകുന്ന നീലാംബരമെന്ന് തെറ്റിദ്ധരിച്ച് എന്നിലേക്ക് നോക്കുന്നവർ കാണുക അവയുടെ സൂക്ഷ്മ പ്രതിബിംബമാണ്. ചെമ്മൺപാതയിൽ ഇന്നലെപ്പെയ്തമഴയിൽ നിറഞ്ഞ കുഞ്ഞു കുഴിയാണ് ഞാൻ. ഇന്നുദിച്ച സൂര്യൻ കണ്ണാടിയുടെ പരിവേഷമണിഞ്ഞ ജലതന്മാത്രകളെ മടക്കി വിളിയ്ക്കുമ്പോൾ ബാക്കിയാവുന്ന ചെളിക്കുഴമ്പാണ് ശരിയ്ക്കും ഞാൻ. കുഴിയാനകളെ മുക്കാൻ മാത്രം കെൽപ്പുള്ള മാനസരോവരം!

Towards spirituality..
Forgetting one's own signature is the first step...
and it is the final step too.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ