പാദധ്വനി കേട്ട് തിരിഞ്ഞു നോക്കുന്നോ !
😊 നീയെന്നെ കാണില്ല.
വഴിപിരിയുന്ന/വഴികളിണചേരുന്ന സംഗമസ്ഥലികളിൽ തെരഞ്ഞെടുക്കപ്പെടാതെ തഴഞ്ഞു കളഞ്ഞ ഇണപ്പാതയിലെ ധൂളീരേഖകളിൽ എന്റെ കാലടി തിരയുന്നോ!
നീയുപേക്ഷിച്ച പാതയിൽ നീയെന്നെ എങ്ങിനെ കാണാനാണ്?
നിനക്കൊപ്പമാണ് ഞാൻ; നിന്നരികിലല്ല.
നിനക്കുള്ളിലോ പുറത്തോ എന്നെ നോക്കണ്ട.
നിന്റെ പാദങ്ങൾ ചെമ്മണ്ണിലമരുന്ന അതേനിമിഷഖണ്ഡത്തിൽ, അതേയിടത്ത് പതിയുന്നവയാണ് എന്റെ കാലടികളും..
ഞാൻ നീ തന്നെയാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ